മംഗ്‌ളൂരു: സൂറത്തുകല്ലിനു സമീപത്ത്, കുളായി കടലില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ മൂന്നു പേര്‍ മുങ്ങി മരിച്ചു. ബംഗ്‌ളൂരു, ചിത്രദുര്‍ഗ്ഗയിലെ മഞ്ജുനാഥ (30), ഷിമോഗയിലെ ശിവകുമാര്‍ (28), ബംഗ്‌ളൂരു, ജെ.പി നഗറിലെ സത്യവേലു (30) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അപകടത്തില്‍പ്പെട്ട ബീദര്‍ സ്വദേശി പരമേശ്വര (29)നെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ബംഗ്‌ളൂരു എ.എം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് നാലു പേരും. ജനുവരി ഏഴിനാണ് ഇവര്‍ ബംഗ്‌ളൂരുവില്‍ നിന്നു സൂരത്ത്കല്ലില്‍ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് കളായ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ കൂറ്റന്‍ തിരമാലയില്‍പ്പെട്ടു പോവുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട പരമേശ്വര പൊലീസിനു മൊഴി നല്‍കിയത്.