കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. നീലേശ്വരം, പേരോല്‍, ആലിങ്കീഴിലെ നാലുപുരപ്പാട്ടില്‍ പി.എ മുനീറിന്റെ ഓട്ടോയാണ് മോഷണം പോയത്. 31ന് രാവിലെയാണ് തന്റെ ഓട്ടോ മോഷണം പോയ കാര്യം ഉടമസ്ഥന്‍ അറിയുന്നത്. അതിനു ശേഷം സ്വന്തം നിലയ്ക്ക് പല സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.