ബംഗ്‌ളൂരു: ദമ്പതികളും രണ്ടു കുട്ടികളും വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ബംഗ്‌ളൂരു, ആര്‍.എം.വി സെക്കന്റ് സ്റ്റേജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35) ഇവരുടെ മക്കളായ അനുപ്രിയ (5), പ്രിയന്‍ഷ് (2) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ്, അലഹാബാദ് സ്വദേശികളാണ് അനൂപ്കുമാറും കുടുംബവും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. അതേ സമയം മരണത്തില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. ആഹ്ലാദപൂര്‍വ്വം കഴിയുന്ന കുടുംബമാണിതെന്നും അടുത്ത ദിവസം പോണ്ടിച്ചേരിയില്‍ വിനോദ സഞ്ചാരത്തിനു പോകാനിരുന്നതാണിവരെന്നും പറയുന്നു. അക്കാര്യം വീട്ടുജോലിക്കാരെ അറിയിച്ചിരുന്നതായി സൂചനയുണ്ട്. കുട്ടികളെ പരിചരിക്കാന്‍ രണ്ടു പേരെയും പാചകത്തിന് ഒരാളെയും വീട്ടില്‍ നിയോഗിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും 15000 രൂപ ശമ്പളവും നല്‍കിയിരുന്നു.