തിരുനെല്‍വേലി: ചമ്മന്തി ഉണ്ടാക്കാന്‍ തേങ്ങ ചിരകുന്നതിനിടയില്‍ യുവതി ഷോക്കേറ്റ് മരിച്ചു. തിരുനെല്‍വേലി സ്വദേശിനിയായ മാടത്തി (35)യാണ് മരിച്ചത്. തിരുനെല്‍വേലി, കളക്കാട് എന്ന സ്ഥലത്ത് മാടത്തിയുടെ ഭര്‍ത്താവ് മാരിമുത്തുവിനു ഹോട്ടലുണ്ട്. ഹോട്ടലില്‍ ദോശയ്‌ക്കൊപ്പം നല്‍കാന്‍ ചമ്മന്തി ഉണ്ടാക്കുന്നതിനു തേങ്ങ ചിരകിക്കൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു കുട്ടികളുണ്ട്.