കാസര്‍കോട്:പുത്തിഗെ പള്ളത്തെ അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചതില്‍ പള്ളം ഓട്ടോ ബ്രദേഴ്‌സ് ആഹ്ലാദം പ്രകടിപ്പിച്ചു.
അപകടാവസ്ഥയിലായ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നു ഓട്ടോ തൊഴിലാളികള്‍
സര്‍ക്കാരിനോടും കെ.എസ്.ഇ.ബി. സീതാംഗോളി സെക്ഷന്‍ ഓഫീസ് അധികൃതരോടും ദീര്‍ഘനാളായി ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ചു നിവേദനം നല്‍കുകയും നിരന്തരം ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ജനകീയ പ്രശ്‌നങ്ങളിലും ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിലും പള്ളം ഓട്ടോ ബ്രദേഴ്‌സ് യൂണിയന്‍ നിരന്തരം ഇടപെടുകയാണെന്നു പ്രസിഡന്റ് മുഹമ്മദ് തൈവളപ്പ്, സെക്രട്ടറി രാജ ചീമുള്ള്, ട്രഷറര്‍ പ്രകാശ് ജാളം പറഞ്ഞു.