ന്യൂദെല്‍ഹി: ബലാത്സംഗത്തിനു ഇരയായ യുവതിയോട് പൊലീസ് സ്വീകരിച്ച നിലപാട് വിവാദത്തിനു ഇടയാക്കി. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് 19 വയസ്സുള്ള യുവതി ഉത്തര്‍പ്രദേശ് പൊലീസിനെ സമീപിച്ചത്. കേസെടുത്ത് പ്രതിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പ്രതിയെ വിവാഹം കഴിക്കാനായിരുന്നു പൊലീസിന്റെ ഉപദേശം. ഇതിനെതിരെ യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തു വന്നതോടെയാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. തൊട്ടുപിന്നാലെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലി (35)യെ അറസ്റ്റു ചെയ്തു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സാജിദ് അലി ബലാത്സംഗം ചെയ്തത്. പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ പ്രതി വീഡിയോ കാണിച്ച് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും പറയുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയത്.