ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ജില്ലാ റിസര്‍വ് ഗാഡിന്റെ വാഹനത്തിനു നേരെ നക്‌സലൈറ്റുകള്‍ നടത്തിയ അക്രമത്തില്‍ എട്ടു സുരക്ഷാ സൈനികരും ഡ്രൈവറും മരിച്ചു.
ബിജാപുര്‍ ജില്ലയിലെ ബദ്രെ-കുത്രുറോഡിലുണ്ടായ സ്‌ഫോടനത്തിലാണ് അപകടം. തിങ്കളാഴ്ചയാണ് അക്രമം ഉണ്ടായത്.
ദണ്ഡേവാഡയിലെ റവന്യു റിസര്‍വെ ഗാഡില്‍പ്പെട്ട സൈനികരാണ് അപകടത്തില്‍ മരിച്ചത്. ദണ്ഡവാഡ, നാരായണ്‍പുര്‍, ബിജാപുര്‍ എന്നീ നക്‌സല്‍ കേന്ദ്രങ്ങളില്‍ സംയുക്ത നിരീക്ഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു സൈനിക സംഘം.
ബസ്റ്റാര്‍ മേഖലയില്‍ ശനിയാഴ്ച സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സൗത്ത് അബുജ് ഹമാദ്, അതിര്‍ത്തി പ്രദേശമായ നാരായണ്‍പുര്‍, ദണ്ഡവാഡ എന്നിവിടങ്ങളില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടം കഴിഞ്ഞു മടങ്ങിയ സംഘമാണ് അക്രമത്തില്‍പ്പെട്ടത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഞ്ചു നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.