കുമ്പള:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മരിച്ചുപോയമാതാവിനെയും നിന്ദ്യമായ രീതിയിൽ അവഹേളിച്ച ഝാൻസി മണി ദാസിനെതിരെ കേസെടുക്കണമെന്ന് ബിജെപി കുമ്പളമണ്ഡലം കമ്മിറ്റി കുമ്പള പോലീസിനോട് ആവശ്യപ്പെട്ടു. കുമ്പള മണ്ഡലം പ്രസിഡണ്ട് വിക്രം പൈ, സംസ്ഥാന നേതാക്കളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, ഒബിസി മോർച ജില്ലാ പ്രസിഡണ്ട് കെ പി വത്സരാജ്, ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ മുജങ്കാവ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനിൽ, മഹിളാമോർച ജില്ലാ ജനറൽ സെക്രട്ടറി പ്രേമലത എസ്, മണ്ഡലം വൈസ് പ്രേമാവതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേശ് ഭട്ട്, കാഞ്ചാറ, ശാരദ, അജിത് കുമാർ, ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് മാരായ ശിവപ്രസാദ് റായ്, സുജിത്ത് റായി, ബാലകൃഷ്ണ അമ്പാർ പങ്കെടുത്തു









