കാസര്‍കോട്: ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
മാര്‍ച്ച് കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ആധ്യക്ഷം വഹിച്ചു.
ഇടത് മുന്നണി ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് റഫീഖ്, സിഎച്ച് കുഞ്ഞമ്പു, കെ,വി കുഞ്ഞിരാമന്‍, കുര്യാക്കോസ്, വിപി ബാബു, പി.വി രാജു, അസീസ് കടപ്പുറം, കെ. നന്ദകുമാര്‍, രതീഷ് പുതിയേടത്ത്, സിപി ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.








