ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖ രേവതി അദ്വൈതി സാമ്പത്തിക ശേഷി യില്ലാത്ത മികച്ച വിദ്യാർത്ഥിനിക്ക് 1 ദശലക്ഷം ഡോളർ (8.3 കോടി രൂപ) സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു


പി പി ചെറിയാൻ

പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു.

താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ  2026-ലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പൂർവ്വ വിദ്യാർത്ഥിനിയായ രേവതി ഈ വൻ തുക വാഗ്ദാനം ചെയ്തത്.

 രേവതി അദ്വൈതിയും ഭർത്താവ് ജീവൻ മുൽഗുണ്ടും ചേർന്ന് തങ്ങളുടെ അമ്മമാരുടെ ഓർമ്മയ്ക്കായി ‘വിശാലം സ്വാമി ആന്റ് സുചേത മുൽഗുണ്ട് സ്‌കോളർഷിപ്പ്’ എന്ന പേരിലാണ് ഈ നിധി സ്ഥാപിക്കുന്നത്.

സാമ്പത്തിക പ്രയാസങ്ങൾ കാരണം കഴിവുള്ള ഒരു പെൺകുട്ടിക്കും പഠനം
മു ടങ്ങരുതെന്നതാ ണ് ഇതിന്റെ പ്രധാന ലക്ഷ്യം. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ച രേവതി, അവസരങ്ങൾ വരുമ്പോൾ പൂർണ്ണസജ്ജരാകാൻ കാത്തിരിക്കാതെ അത് ഏറ്റെടുക്കാൻ പൂർവ്വവിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page