ജഗദ്ഗുരു ആനെഗുണ്ടി മഹാസംസ്ഥാന സരസ്വതി പീഠം 22-ാമത് ചാതുർമാസ്യ വ്രതാചരണം നാളെ മുതൽ

ഉഡുപ്പി: കടപാടി–പടുകുട്യാർശ്രീമത് ജഗദ്ഗുരു ആനെഗുണ്ടി മഹാസംസ്ഥാന സരസ്വതി പീഠാധിപതി ജഗദ്ഗുരു കാളഹസ്തേന്ദ്ര സരസ്വതി സ്വാമികളുടെ 22-ാമത് ചാതുർമാസ്യ വ്രതാചരണം ജൂലൈ 29 മുതൽ സെപ്റ്റംബർ 26 വരെ നടക്കും.

29-ന് രാവിലെ ശ്രീകരാർച്ചിത ദേവതാപൂജ, ശ്രീ വിശ്വകർമ യജ്ഞം, ചാതുർമാസ്യ വ്രതസങ്കൽപം, ശ്രീ ഗുരുപാദുക പൂജ എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് ധാർമിക സമ്മേളനവും അനുഗ്രഹപ്രഭാഷണവും നടക്കും.

ദുർഗ്ഗാ നമസ്കാര പൂജ, ഗുരുപാദുക പൂജ, ഭജന സങ്കീർത്തനം, ഉപന്യാസമാലിക, വൈദിക-സാംസ്കാരിക പരിപാടികൾ, പ്രസാദഭോജനം എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കും. വിവിധ വിശ്വകർമ ക്ഷേത്രങ്ങളും അനുബന്ധ സംഘടനകളും ആഴ്ചതോറും പരിപാടികൾക്ക് നേതൃത്വം നൽകും.

ഓഗസ്റ്റ് 9-ന് സുവർണ ജന്മവർധന്തി മഹോത്സവം ആരംഭിക്കും. 23-ന് വിദ്യാർത്ഥി പ്രതിഭകൾക്കുള്ള അനുമോദനവും പുരസ്കാര വിതരണവും നടക്കും. സെപ്റ്റംബർ 20-ന് അഷ്ടോത്തര സഹസ്ര മൃതികാ ലിംഗാർച്ചനയും പ്രത്യേക വൈദിക ചടങ്ങുകളും സംഘടിപ്പിക്കും. 26-ന് സീമോല്ലംഘനത്തോടും ധാർമിക സമ്മേളനത്തോടും കൂടി ചാതുർമാസ്യ വ്രതാചരണം സമാപിക്കും.

ജഗദ്ഗുരുവിന്റെ 50-ാമത് ജന്മവർധന്തിയുടെ സുവർണാഘോഷ വർഷാചരണത്തിനും ഈ ചാതുർമാസ്യം തുടക്കമിടും.ധാർമിക, വൈദിക, സാംസ്കാരിക, സാമൂഹിക സേവന പദ്ധതികൾ വർഷം മുഴുവൻ സംഘടിപ്പിക്കുമെന്ന് ചാതുർമാസ്യ വ്രത നിർവഹണ സമിതി അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page