കാസർകോട് : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണവും ക്ഷാമബത്തയും ഇല്ലാതാക്കിയതാണ്ഇടതു ഭരണo ജീവനക്കാർക്കു നൽകിയ സംഭാവനയെന്നു എൻ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്സ് പറഞ്ഞു.ഇതിനു എൽ.ഡി.എഫ് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ കാസർകോട് ബ്രാഞ്ച് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രതീഷ് ബന്തടുക്ക അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം , ജില്ലാ പ്രസിഡൻ്റ് എ.ടി.ശശി, സംസ്ഥാന കമ്മിറ്റിയംഗം എം.ബി. ജയപ്രകാശ് ആചാര്യ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ വി.എം.രാജേഷ്, മാധവൻ നമ്പ്യാർ, രതി , സജീഷ് കുമാർ.കെ.വി, ശ്രീനിമോൻ എം.കെ.,കരുണാകരൻ , മുരളീധരൻ നായർ,ഷജിൽ പിണറായി, ബിജീഷ്പ്രസംഗിച്ചു.







