കാസർകോട് :ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മംഗളൂരു ആർ.വി.ആർ ന്യൂറോ-ഓങ്കോ സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച ന്യൂറോളജി & ഓങ്കോളജി സെന്ററിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻഎം.പി, എം.എൽ.എ. മാരായകല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന, വൈസ് പ്രസിഡന്റ് കെ. എം ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ് കാർലെ,അൻവർ കോളിയടുക്കം തുടങ്ങി ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.ഇതോടനുബന്ധിച്ച് ജില്ലയിലെ ആദ്യത്തെ വെർട്ടിഗോ ലാബിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു. ന്യൂറോളജി, സ്ട്രോക്ക് കെയർ, ഓങ്കോളജി ചികിത്സാരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ജില്ലയിൽ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് പുതിയ കേന്ദ്രമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആർ.വി.ആർ സെന്ററിലെ നവിദഗ്ധ ന്യൂറോ ടീമിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിനോട് ഡയ ലൈഫ് ഹോസ്പിറ്റൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ. സ്വാഗതംപറഞ്ഞു.ഡോ. മൊയ്‌ദീൻ നഫ്സീർ ആധ്യക്ഷ്യം വഹിച്ചു. മാനേജർ മൻസൂർ നന്ദി പറഞ്ഞു








