ആലുവ: ആലുവയില്‍ നിന്നു നാലു ദിവസം മുമ്പ് കാണാതായ 12കാരിയുടെ ഫോണ്‍ കാസര്‍കോട്ട് ഓണായി. ഉടന്‍ ഓഫാക്കിയ ഫോണിന്റെ ലൊക്കേഷന്‍ പിന്നെ മംഗലാപുരം കാണിച്ചു. തുടര്‍ന്ന് മുംബൈയില്‍
ആലുവ കരുമാല്ലൂര്‍ സ്വദേശിനിയായ 12കാരിയെ ശനിയാഴ്ചയാണ് കാണാതായത്. കൂട്ടുകാരില്‍ നിന്നു പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. പോവുമ്പോള്‍ മാതാവിന്റെ മൊബൈല്‍ കയ്യിലെടുത്തിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തി. എന്നിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.
ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചിരുന്നെങ്കിലും കാസര്‍കോട്ട് ഫോണ്‍ ഓണാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് മംഗലാപുരത്തും മുംബൈയിലും ഉള്ളതായി പൊലീസിന് ലൊക്കേഷന്‍ ലഭിച്ചു. ഇതിനെത്തുടര്‍ന്ന് പൊലീസ് അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.







