കാസർകോട്: ജില്ലാ പഞ്ചായത്ത് അംഗത്തെ സർക്കാർ പരിപാടിയുടെ ശിലാഫലകത്തിൽ നിന്ന് തൂത്തുകളഞ്ഞു !അംഗടിമുഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടന ശിലാ ഫലകത്തിൽ നിന്നാണ് ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ സോമശേഖര ജെ. എസിന്റെ പേര് അതീവ സൂക്ഷ്മതയോടെ മായിച്ചു കളഞ്ഞത്.ഫലകത്തിലെ മറ്റൊരു പേരിനും തേയ്മാനം സംഭവിക്കാത്ത തരത്തിലാണ് സോമശേഖരന്റെ പേര് മായിച്ചത്. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ഫലകത്തിലാണ് അതിസമർത്ഥരായ ആർട്ടിസ്റ്റുകൾ കൈപ്രയോഗം നടത്തിയത് .സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ശിലാഫലകത്തിൽ നിന്ന് സോമശേഖരയുടെ പേര് മാത്രം മായിച്ചു കളഞ്ഞത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല .ഈ സംഭവം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന് സോമശേഖര അംഗ ഡിമുഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ ഓർമിപ്പിച്ചു. ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. സ്കൂളിന്റെ സമഗ്ര വികസനത്തിന് സർക്കാരും പ്രാദേശിക ജനപ്രതിനിധികളും മുന്നോട്ടുപോകുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നത് സ്കൂളിലെ സമാധാന അന്തരീക്ഷവും സ്കൂളിന്റെ വികസനവും അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് – അദ്ദേഹംമുന്നറിയിച്ചു. ഈ പ്രശ്നത്തിൽ സ്കൂൾ അധികൃതരും പിടിഎയും ഉടൻ ഇടപെടണം. കുറ്റവാളികൾക്കെതിരെ നിയമപരമായ കർശന നടപടിയെടുക്കണം. ശിലാഫലകത്തിൽ തന്റെ പേര് അടിയന്തരമായി പൂർവ്വ സ്ഥിതിയിൽ പുനസ്ഥാപിക്കണം – പ്രിൻസിപ്പലിനോടും ഹെഡ്മാസ്റ്ററോടും അദ്ദേഹം ആവശ്യപ്പെട്ടു.







