ബോവിക്കാനം: കവിത രോഗാതുരമായ മനസ്സിന് സിദ്ധൗഷധമാന്നെന്ന് കവി സുറാബ് അഭിപ്രായപ്പെട്ടു. ഇരിയണ്ണി ഗവ. ഹൈസ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കവിതാ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളമുള്ള ഷാര്‍ജയിലെ പ്രവാസ ജീവിതത്തിലൂടെയുള്ള അനുഭവങ്ങളായിരുന്നു തന്റെ എഴുത്ത് ജീവിതത്തിന്റെ ഇന്ധനമെന്ന് അദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി സുചീന്ദ്രനാഥ്, പി ടി എ വൈസ് പ്രസിഡന്റ് ബാബു മഞ്ചക്കല്‍, കെ മിനിഷ് ബാബു, അനു മുകുന്ദന്‍, പ്രസന്ന എം കെ, രാഘവന്‍ ബെള്ളിപ്പാടി, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ സലാം സ്മിത എസ്. പ്രസംഗിച്ചു.







