കാസര്‍കോട്: അയോധ്യ ക്ഷേത്ര ദര്‍ശനത്തിനു പോയ യുവാവിനെ കാണാതായതായി പരാതി. ബദിയഡുക്ക, പെര്‍ഡാല, പഞ്ചിനടുക്ക ഹൗസിലെ കുഞ്ഞിരാമന്റെ മകന്‍ രാജേഷി(49)നെയാണ് കാണാതായത്. സംഭവത്തില്‍ സഹോദരന്‍ അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലായ് 22ന് വൈകുന്നേരം ആറര മണിയോടെ മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ വച്ചാണ് രാജേഷിനെ കാണാതായതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അയോധ്യയില്‍ പോയി നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഇറ്റാര്‍സിയില്‍ വച്ച് ഏതോ ട്രെയിന്‍ കയറി പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







