കാസര്‍കോട്: പതിനഞ്ചുകാരിയുടെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അയച്ചു കൊടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ സൈബര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ നീലേശ്വരം, ചായ്യോത്തെ ആകാശി(21)നെതിരെയാണ് കേസെടുത്തത്. കേസ് തുടരന്വേഷണത്തിനായി നീലേശ്വരം പൊലീസിനു കൈമാറും. പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ പ്രതി പലര്‍ക്കും അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. പ്രസ്തുത ചിത്രം പെണ്‍കുട്ടിയുടെ സുഹൃത്തിനും ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും.







