ഓട്ടോയിടിച്ച് പരിക്കേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു

കാസര്‍കോട്: ഓട്ടോ റിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് മരിച്ചു. വെള്ളരിക്കുണ്ട്, കുറുഞ്ചേരി, കുതിരുമ്മല്‍ കെ ഗോപാലന്‍ (77) ആണ് ഇന്നലെ (ചൊവ്വ) രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മെയ് 29ന് ബിരിക്കുളം ടൗണില്‍ വച്ചാണ് ഗോപാലന് ഓട്ടോയിടിച്ച് പരിക്കേറ്റത്. സിപിഎം കോളംകുളം, കുറുഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യ രൂപമായിരുന്ന ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. കുറുഞ്ചേരി എകെജി വായനശാലയുടെ പ്രഥമ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
ഭാര്യ: തൊണ്ടിയില്‍ കാര്‍ത്യായനി. മക്കള്‍: ടി. അനിത കുമാരി (കുറുഞ്ചേരി), ടി. അനീഷ് (കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), ടി അനില (കയ്യൂര്‍). മരുമക്കള്‍: സി വിനോദ് കുമാര്‍, രാകേന്ദു (പരപ്പ)., രാമകൃഷ്ണന്‍ (കയ്യൂര്‍). സഹോദരങ്ങള്‍: പരേതരായ വട്ട്യന്‍, മറുവന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page