രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന 15 കാരി മരിച്ചനിലയില്‍

കോഴിക്കോട്: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലെ സജീവന്റെ മകള്‍ വൈഗ(15) ആണ് മരിച്ചത്. വൈഗക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായും ചികിത്സ നടക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമില്ലാതെ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page