കാസര്‍കോട്: കുമ്പള, നായിക്കാപ്പില്‍ റോഡരുകില്‍
നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി. സീതാംഗോളിയിലേക് തവിടു ലോഡുമായി എത്തിയ ലോറിയുടെ രണ്ട് ബാറ്ററികളാണ് മോഷണം പോയത്. വടകര സ്വദേശിയായ ശാലു ആണ് ലോറിയുടെ ഡ്രൈവര്‍. മോഷണം സംബന്ധിച്ച് ശാലു കുമ്പള പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ഭാസ്‌കര നഗര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയുടെ രണ്ട് ബാറ്ററികളും മോഷണം പോയിരുന്നു. പ്രസ്തുത സംഭവത്തില്‍ കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് മറ്റൊരു ലോറിയില്‍ നിന്ന് കൂടി സമാന രീതിയിലുള്ള മോഷണം നടന്നത്.






