പിണറായി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചു: എന്‍.ജി.ഒ.എ

കാസര്‍കോട്: ശമ്പള പരിഷ്‌ക്കരണവും ഡി.എ കുടിശ്ശികയും സമയ ബന്ധിതമായി നല്‍കാതെ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് കേരള എന്‍.ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപന്‍ പറഞ്ഞു.
അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ച് സമ്മേളനം ഉല്‍ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
ലീവ് സാറണ്ടര്‍, എച്ച്.ബി.എ എന്നിവയും ജീവനക്കാര്‍ക്ക് നിഷേധിച്ചു.
മെഡിസെപ്പ് പ്രഹസനമാക്കി. ശ്രീനിമോന്‍.എം കെ അധ്യക്ഷത വഹിച്ചു.
സുരേഷ് പെരിയങ്ങാനം, ജില്ലാ പ്രസി,എ.ടി.ശശി, സെക്രട്ടറി വി.ടി.പി. രാജേഷ്, ട്രഷറര്‍ വി എം രാജേഷ്, മാധവന്‍ നമ്പ്യാര്‍, ഗിരീഷ് ആനപ്പെട്ടി, പി.വി.സുനില്‍കുമാര്‍, പി.കുഞ്ഞികൃഷ്ണന്‍, കെ.വി. സജീഷ് കുമാര്‍, ജഗദീശന്‍ നായര്‍, മുരളീധരന്‍ നായര്‍, വി.രതി, റസാഖ് ബന്തടുക്ക, പത്മനാഭന്‍ കുളിയന്‍ മരം, കിഷോര്‍ കുമാര്‍, ഗോപകുമാര്‍,
എ.രതീഷ് കുമാര്‍, ഷജില്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page