കനാലില്‍ കുളിക്കാനിറങ്ങിയ 2 കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാര്‍ത്ഥികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരിച്ചത്. സഹപാഠികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇവര്‍ കനാലിലെത്തിയത്. ഒഴുക്കില്‍പെട്ട മറ്റൊരു വിദ്യാര്‍ത്ഥി കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കനാലില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് പറയുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page