ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

എറണാകുളം: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.

ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാരുടെ വാക്കുതര്‍ക്കവും നടന്നു. ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ വാഹനമില്ലാതെ കുടുങ്ങി. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെ വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായി. എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം വാഹനമില്ലാതെ ബുദ്ധിമുട്ടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page