നെടുങ്കണ്ടം ഇരട്ടക്കൊല; സജി കുറ്റം സമ്മതിച്ചതായി പൊലീസ്

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാണാതായ മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനിരിക്കെയാണ് കാണാതായ മേരിക്കുട്ടി മാത്യുവിന്റെ ഇളയ മകന്‍ സജിയെ ഇവരുടെ വീട്ടുപറമ്പില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം സജിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരെ ഏപ്രില്‍ ഒമ്പതു മുതലാണ് കാണാതായത്. ഇതേ കുറിച്ച് ഇളയ മകനോട് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതാണ് നാട്ടുകാരില്‍ സംശയത്തിന് ഇട നല്‍കിയത്.

തുടര്‍ന്ന് മേരിക്കുട്ടിയുടെ വിവാഹിതയായ മകള്‍ സിനിയോട് കാര്യങ്ങള്‍ പറയുകയായിരുന്നു. ഇവരാണ് പൊലീസില്‍ പരാതി നല്‍കിയത്. മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും 2018ല്‍ സമാന സാഹചര്യത്തില്‍ കാണാതായിരുന്നു. ഇപ്പോള്‍ ഈ കേസ് പൊലീസ് വീണ്ടും കുത്തിപ്പൊക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page