റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷണം; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോ റബ്ബര്‍ ഷീറ്റും 40 കിലോ ഒട്ടുപാലും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുടിയാന്മല, പുലിക്കുരുമ്പ,കീച്ചേരി ഹൗസില്‍ ജയിംസ് (50), മണക്കടവ് സ്വദേശിയും നെല്ലിപ്പാറയില്‍ താമസക്കാരനുമായ പരിയാരത്ത് വീട്ടില്‍ സനൂപ് എന്നിവരെയാണ് ഡിവൈ എസ് പി വിവി മനോജിന്റെ നിര്‍ദ്ദേശപ്രകാരം കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 20ന് പുലര്‍ച്ചെ എരുവേശി, ഏറ്റുപാറയിലെ വടക്കന്‍ ജോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോസ് താമസിക്കുന്ന വീട്ടില്‍ നിന്നു 25 മീറ്റര്‍ മാറിയുള്ള പഴയ വീട്ടിലാണ് ഷീറ്റും ഒട്ടുപാലും സൂക്ഷിച്ചിരുന്നത്. ജോസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. നേരത്തെ ആലക്കോട് ടൗണില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നു ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സനൂപ് മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ എം പി ശരണ്യ രാജീവന്‍ എസ് ഐ ജയരാജന്‍, അത്തിലാട്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പവന്‍ രാജ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page