പ്രതിപക്ഷം പരാജയപ്പെടുത്താൻ ശ്രമിച്ചത് സ്ത്രീ സമൂഹത്തെ : സവിത ടീച്ചർ

കാസർകോട് : വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുത്താൻ ശ്രമിച്ചത് രാജ്യത്തെ 70 കോടിയോളം വരുന്ന സ്ത്രീ സമൂഹത്തെയാണെന്നും ഇതിലൂടെ ഈ പാർട്ടികളുടെ സ്ത്രീ വിരുദ്ധ നയം മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചർ പറഞ്ഞു. മഹിളാമോർച്ച മണ്ഡലം കമ്മിറ്റിനടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എല്ലാ മേഖലയിലും സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ചെങ്കിലും നിയമനിർമ്മാണ സഭകളിൽ അർഹമായ പ്രാതിനിധ്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ലഭിച്ചിട്ടില്ല. വനിതാ സംവരണത്തെ എതിർത്ത കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സ്ത്രീ സമൂഹം തിരിച്ചടി നൽകുമെന്നും സവിത ടീച്ചർ കൂട്ടിച്ചേർത്തു.

മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനംരാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു.

മഹിളാമോർച്ച പുഷ്പലത ആൾവ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജന. സെക്രട്ടറി അനിതാ നായിക്, ജില്ലാ ട്രഷറർ ശ്രീലത, മധൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജ്‌നാനി ഷാൻബാഗ്, മണ്ഡലം ജന സെക്രട്ടറി ശ്രീവിദ്യ, മണ്ഡലം സെക്രട്ടറി ചേതന, ബിജെപി ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, ബിജെപി ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലൻ, പ്രമീള മജൽ, മധൂർ പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡൻ്റ് ധന്യ, അശ്വിത, പ്രമീള പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page