കെ പി റാവു റോഡിലെ തകർന്ന റോഡ്ഭാഗങ്ങൾ മഴയ്ക്ക് മുമ്പ് നന്നാക്കുമോ..? നഗരസഭ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

കാസർകോട് : കഴിഞ്ഞവർഷത്തെ ശക്തമായ മഴയിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയ അവസ്ഥയിലാണ് തിരക്കേറിയ കെ പി ആർ റാവു റോഡ്.നേരത്തെ തന്നെ റോഡ് തകർച്ച ഉണ്ടായിരുന്നുവെങ്കിലും പൂർണ്ണമായും തകർന്നത് കഴിഞ്ഞ വർഷമാണ്.

തകർന്ന റോഡ് സൈഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വ്യാപാരികളുടെ ദുരിതം വർദ്ധിച്ചു.തകർച്ച നേരിടുന്ന ഭാഗത്താണ് ടെലികോം ഓഫീസ്, സിനിമാ തിയേറ്റർ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതും.മഴക്കാലം വരാനിരിക്കെ കെഎസ്ആർടിസി ബസ്റ്റാൻഡ് മുതൽ പോസ്റ്റോഫീസ് വരെയുള്ള കെപിആർ റാവു റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.നഗരസഭ കനിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page