വനത്തിനുള്ളില്‍ മനുഷ്യന്റെ തലയോട്ടി; സമീപത്ത് വസ്ത്രവും ചെരുപ്പും

കൊല്ലം: വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെന്‍മല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേര്‍ന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളാണ് ഇതെന്നും ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.

തെന്‍മല പൊലീസും ഫൊറന്‍സിക് സംഘവും എത്തി അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. 2024 ജൂലൈയില്‍ സമീപപ്രദേശത്ത് നിന്ന് കാണാതായ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page