ബേള വിഷ്ണുമൂര്‍ത്തി നഗറില്‍ അനധികൃത ചെങ്കല്‍ഖനനമെന്നു പരാതി

കാസര്‍കോട്: ചെങ്കല്‍ ഖനനത്തിനും മണ്ണെടുപ്പിനുമൊക്കെ നിയമം കര്‍ശനമാക്കിക്കൊണ്ടിരിക്കെ അതിന്റെ കാര്യസ്ഥന്മാര്‍ കണ്ണടച്ചു നിസ്സഹായരായി മാറിയെന്നു നീര്‍ച്ചാല്‍ ബേള സ്വദേശികള്‍ പരിതപിക്കുന്നു.ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് 50 സെന്റോളം സ്ഥലത്ത് അനധികൃത ചെങ്കല്‍ഖനനം രാപ്പകല്‍ തുടരുകയാണെന്നു നാട്ടുകാര്‍ ജില്ലാ കളക്ടര്‍, ആര്‍.ഡി. ഒ, മൈനിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോടു പരാതിപ്പെട്ടു. വൃദ്ധരും രോഗികളും താമസിക്കുന്ന സ്ഥലത്തോടു ചേര്‍ന്നാണ് ചെങ്കല്‍ ഖനനം അനധികൃതമായി പൊടിപൊടിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ജിയോളജിയെ ആദ്യം അറിയിച്ചപ്പോള്‍ വിവരം വില്ലേജ് ഓഫീസിനെ അറിയിക്കാനായിരുന്നു …

കോഴിക്കോടന്‍ ഫെസ്റ്റ് 4, 5 തിയ്യതികളില്‍ അബുദാബിയില്‍

അബുദാബി: കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്‍ -2, 4, 5 തിയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ 200വോളം കലാകാരന്‍മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി രാത്രി പന്ത്രണ്ടിന് അവസാനിക്കും. കോഴിക്കോടിന്റെ മഹിമ വിളിച്ചറിയിക്കുന്ന ഫെസ്റ്റില്‍ ഒപ്പന, കോല്‍ക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികള്‍, റോയല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങള്‍ എന്നിവക്ക് …

ശബരിമലയില്‍ വന്‍ വരുമാനവര്‍ധന; മണ്ഡല കാലത്ത് അധികം ലഭിച്ചത് 82 കോടി രൂപ

പത്തനംതിട്ട: ശബരിമലയില്‍ വന്‍ വരുമാന വര്‍ധന. മണ്ഡലകാലത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിനക്കാളും 82 കോടി രൂപയുടെ അധികവരുമാനമാണ് ദേവസ്വം ബോര്‍ഡിനു ഇത്തവണ ലഭിച്ചത്. കാണിക്ക ഇനത്തിലും അരവണ വില്‍പ്പനയിലുമാണ് വലിയ വരുമാന വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ തവണ ഉണ്ടായതിനേക്കാളും നാലു ലക്ഷത്തോളം ഭക്തര്‍ ഇത്തവണ ദര്‍ശനത്തിനു എത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്ത് പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലത്ത് കഴിഞ്ഞ തവണ 215 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 297 കോടി രൂപയാണ് ലഭിച്ചത്. അധികംലഭിച്ച …

കാമുകിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഗര്‍ഭാധാരണം തടയാന്‍ ഗുളികകള്‍ നല്‍കി, കാമുകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പുത്തൂര്‍: പ്രായപൂര്‍ത്തിയാകാതെ കോളേജ് വിദ്യാര്‍ത്ഥിനിയെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. പുത്തൂര്‍, കൊടിമ്പാല, ഓംകല്‍ സ്വദേശി പ്രവീണ്‍ പൂജാരിയെയാണ് പുത്തൂര്‍, കഡബ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും പ്രവീണും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് പുത്തൂരിനു സമീപത്തെ വാടകവീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ഗര്‍ഭം ധരിക്കാതിരിക്കുന്നതിനു ഗുളികകള്‍ നല്‍കുകയും ചെയ്തുവെന്നു പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രവീണ്‍ പെണ്‍കുട്ടിയെ വീണ്ടും വാടകവീട്ടിലേക്ക് കൊണ്ടു പോയി രാത്രി അവിടെ താമസിക്കുകയായിരുന്നു. …

കല്യോട്ടെ സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍; സിബിഐയ്ക്കും കോടതിക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളി, വിധി പ്രസ്താവന കേട്ട് പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങള്‍

കാസര്‍കോട്: ഇരട്ടക്കൊലക്കേസ് വിധി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. വിധി പ്രസ്താവന കേട്ടയുടനെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു. വധശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നു ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പ്രതികരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, നേതാക്കളായ ഡീന്‍ കുര്യാക്കോസ്, എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോടതിക്കും സിബിഐയ്ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഉണ്ടായി. വിധി പ്രസ്താവന കണക്കിലെടുത്ത് കല്യോട്ടും പരിസരങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് …

പെരിയ ഇരട്ടക്കൊല: ശിക്ഷാവിധി 12.15ന്; പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ല; ഇളവു വേണമെന്ന് പ്രതിഭാഗം

കൊച്ചി: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15ന് സിബിഐ കോടതി പ്രസ്താവിക്കും. ഇതിനു മുന്നോടിയായി പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇരട്ടക്കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപനം 12.15 മണിയിലേക്ക് …

കേളുഗുഡ്ഡെ, അയ്യപ്പനഗര്‍, ശ്രീ അയ്യപ്പമന്ദിരത്തില്‍ നൂതന രജത രേഖാഫലക പ്രതിഷ്ഠ നടത്തി

കാസര്‍കോട്: കേളുഗുഡ്ഡ, അയ്യപ്പനഗര്‍, ശ്രീ അയ്യപ്പ മന്ദിരത്തില്‍ നൂതന രജത രേഖാഫലക പ്രതിഷ്ഠ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജിയുടെ സാന്നിധ്യത്തില്‍ ബ്രഹ്‌മശ്രീ ഉളിയ വിഷ്ണു ആസ്ര പ്രതിഷ്ഠ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ധാര്‍മ്മിക സഭയില്‍ അമ്മുറൈ ചട്‌ള ആധ്യക്ഷം വഹിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി, തന്ത്രിവര്യന്‍ ഉളിയവിഷ്ണു ആസ്ര സംബന്ധിച്ചു. പുനഃപ്രതിഷ്ഠാ മഹോത്സവ സമിതി പ്രസിഡണ്ട് പി. മുരളീധരന്‍ സ്വാഗതം പറഞ്ഞു. ക്ഷേത്ര മേല്‍ശാന്തി സത്യനാരായണ അഡിഗ, …

പരാതി പറയാനെത്തിയ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; വീഡിയോ പുറത്തായതോടെ പൊലീസ് അന്വേഷണം തുടങ്ങി, വീഡിയോ വൈറല്‍

മംഗ്‌ളൂരു: പരാതി പറയാനെത്തിയ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെ ഡിവൈ.എസ്.പിക്കെതിരെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു. തുംകൂര്‍ ഡിവൈ.എസ്.പിക്കെതിരെയാണ് അന്വേഷണം. കഴിഞ്ഞ ദിവസമാണ് സംഭവം. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് യുവതി ഉദ്യോഗസ്ഥന്റെ ഓഫീസില്‍ എത്തിയത്. ഈ സമയത്ത് യുവതിയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. പൊലീസ് ഉദ്യോഗസ്ഥനും യുവതിയും തമ്മിലുള്ള രംഗങ്ങള്‍ മറ്റാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

പയ്യക്കി ഉസ്താദ് അക്കാദമി വാര്‍ഷികവും ആത്മീയ സദസ്സും നടത്തി

അബുദാബി: പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി പതിനഞ്ചാം വാര്‍ഷികവും ആത്മീയ സദസും സ്ഥാപന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.കമ്മിറ്റി പ്രസിഡന്റ് അസീസ് പെര്‍മൂദെ ആധ്യക്ഷം വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ദാരിമി, സദര്‍ മുദരിസ് ഹാറൂണ്‍ അഹ്‌സനി, ഹാഫിസ് സൈന്‍ സഖാഫി,മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ പ്രസംഗിച്ചു.മജീദ് ദാരിമിയെയും ഹാറൂണ്‍ അഹ്‌സനിയെയും അസീസ് മരിക്കെയെയും മെമെന്റോ നല്‍കി ആദരിച്ചു.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മോണു അല്‍നൂറിനെയും മൊയ്തീന്‍കുട്ടി ഹാജിയെയും …

റെയില്‍വെ ട്രാക്കില്‍ കല്ലുവയ്ക്കല്‍: മൊഗ്രാല്‍ സ്‌കൂളുകളില്‍ റെയില്‍വെ പൊലീസ് ബോധവല്‍ക്കരണം നടത്തി

കാസര്‍കോട്: മൊഗ്രാല്‍ നാങ്കി ജുമാമസ്ജിദിനും മീലാദ് നഗറിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുവെക്കുന്നതു തുടര്‍ക്കഥയായതോടെ കാസര്‍കോട് റെയില്‍വേ പൊലീസും കുമ്പള ജനമൈത്രി പൊലീസും സ്‌കൂളുകളില്‍ സംയുക്ത ബോധവല്‍ക്കരണം ആരംഭിച്ചു.മൊഗ്രാല്‍ ബീച്ചിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളാണ് റെയില്‍പാളത്തില്‍ കല്ലുവെക്കുന്നതിനു പിന്നിലെന്ന് സ്ഥലവാസികള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ ജാഗ്രത കുറവാണ് വിദ്യാര്‍ത്ഥികളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതെന്നു റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ റജികുമാര്‍ എം പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് സി.കെ ക്ലാസിന് നേതൃത്വം …

വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈല്‍ ഫോണ്‍ മോഷണ പരമ്പര; ഷംസീറ അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തിലെ നാലു കടകളില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍. സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍, ബി ബി ഹൗസില്‍ താമസക്കാരിയായ ഷംസീറ (36)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ ഷാമില്‍, വിന്‍സണ്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. വസ്ത്രാലങ്ങളില്‍ തുണിത്തരങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി മൊബൈല്‍ ഫോണുകളുമായി കടന്നു കളയുകയാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിലെ ഒരു വസ്ത്രാലയത്തില്‍ നടത്തിയ …

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ യുവതി മരിച്ചു; അപകടം ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍

ഇടുക്കി: യാത്രക്കിടയില്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുംകണ്ടം, ഇലവുംകടത്തില്‍ സുല്‍ഫത്ത് നിജാസ് ആണ് മരിച്ചത്. കഴിഞ്ഞദിവസം നെടുങ്കണ്ടം ടൗണിലാണ് അപകടം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു സുല്‍ഫത്ത്. യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിക്കാനായി തല പുറത്തേക്കിട്ടപ്പോഴാണ് തെറിച്ചു വീണത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമായത്.

നാലു പെണ്‍കുട്ടികളും മാതാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍;മകന്‍ അറസ്റ്റില്‍

ലക്‌നൗ: ആഗ്രയിലെ ഹോട്ടല്‍ ശരണ്‍ജീത്തിലെ ഒരു മുറിയില്‍ മാതാവിനെയും നാലു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടികളുടെ സഹോദരന്‍ അര്‍ഷാദി(24)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലിയ(9), അന്‍സിഹ (19), അക്‌സ(16), റഹ്‌മീന്‍ (18) എന്നിവരും ഇവരുടെ മാതാവുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 30നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുക്കുമ്പോള്‍ അര്‍ഷാദും അയാളുടെ പിതാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുടുംബവഴക്കാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണ്. അയല്‍വാസികളായ റാണു, …

പൂഴിക്കടവില്‍ പൂഴിക്കടകന്‍; യൂത്ത് ലീഗ് നേതാവായ ഷിറിയ കടവ് സൂപ്പര്‍വൈസറെ ലീഗ് പഞ്ചായത്ത് ഭരണസമിതി പുറത്താക്കി

കുമ്പള: ആരിക്കാടി ഷിറിയ കടവില്‍ പണിയെടുക്കാതെ കൂലി പറ്റിയിരുന്ന കടവ് സൂപ്പര്‍വൈസര്‍ കെ എം അബ്ബാസിനെ കുമ്പള പഞ്ചായത്ത് ഭരണസമിതി തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മാത്രമല്ല, കടവിലെ തൊഴിലാളി ലിസ്റ്റില്‍ നിന്നു അബ്ബാസിനെ പുറത്താക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കടവില്‍ സൂപ്പര്‍വൈസര്‍ തസ്തികയും ഇല്ലാതാക്കിയിട്ടുണ്ട്. പകരം തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ കൃത്യമായി ജോലി ചെയ്യുന്ന ഒരാളെ നിയമിക്കാനും തീരുമാനിച്ചു. യൂത്ത് ലീഗ് നേതാവാണ് അബ്ബാസ്.അബ്ബാസ് കടവില്‍ മണല്‍ വാരല്‍ ജോലി ചെയ്യുന്നില്ലെന്നു പഞ്ചായത്ത് ഭരണസമിതി കണ്ടെത്തി. ജോലി …

മൊഗ്രാല്‍ തീരത്ത് കടല്‍ തിരമാലകളില്‍ പെട്ട് അപകടമരണങ്ങള്‍ തുടര്‍ക്കഥ

കാസര്‍കോട്: കടലില്‍ ഇറങ്ങിയുള്ള കുളി ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ബാംഗ്ലൂരില്‍ നിന്ന് മൊഗ്രാല്‍ ബീച്ചിലെത്തിയ വിനോദസഞ്ചാരികള്‍ കരുതിയിരുന്നില്ല. കുടുംബസമേതം എത്തിയ ബാംഗ്ലൂര്‍ ജയനഗര്‍ സ്വദേശി മീര്‍ മുഹമ്മദ് ഷാഫിയാണ് കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മൊഗ്രാല്‍ തീരത്ത് ഇത് മൂന്നാമത്തെ മുങ്ങിമരണമാണ്.ഖലീല്‍ കൊപ്പളം,അര്‍ഷാദ് പെര്‍വാഡ് എന്നിവരാണ് നേരത്തെ മരണപ്പെട്ട യുവാക്കള്‍. ഓരോ മരണവും കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന മുറിവ് ചെറുതല്ല. കുടുംബാംഗങ്ങളുടെ തേങ്ങല്‍ ഇവിടെ ഇപ്പോഴും തിരയടിച്ചു നില്‍ക്കുന്നു.കടലില്‍ വീണ ഫുട്‌ബോള്‍ എടുക്കാന്‍ കടല്‍ ഇറങ്ങിയ ഖലീലിന്റെയും, മത്സ്യബന്ധനത്തിന് വലയിടാന്‍ കടലില്‍ …

പുതുവത്സരാഘോഷം ആദ്യം ആരു നിര്‍ത്തുമെന്നതിനെച്ചൊല്ലി തര്‍ക്കം; സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, 56 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപ്പറമ്പ്, കീഴാറ്റൂര്‍ മാന്ധംകുണ്ടില്‍ സംഘര്‍ഷം. പുതുവത്സരാഘോഷത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലുംപ്പെട്ട 56 പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.കീഴാറ്റൂര്‍, മാന്ധംകുണ്ടില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണി വരെ നീണ്ടുനിന്നു. 12 മണിക്ക് അവസാനിപ്പിക്കേണ്ടതായിരുന്നു പരിപാടികള്‍. എന്നാല്‍ രണ്ടു കൂട്ടരും പരിപാടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒരു വിഭാഗം അവസാനിപ്പിച്ചാലെ തങ്ങളുടെ പരിപാടി അവസാനിപ്പിക്കുകയുള്ളൂ എന്ന് മറുവിഭാഗവും വാശിപിടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഐ …

പറക്കമുറ്റാത്ത മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന പിതാവിനു വധശിക്ഷ

മംഗ്‌ളൂരു: പറക്കമുറ്റാത്ത മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. മുല്‍ക്കി, കിന്നിഗോളി, പത്മന്നൂരിലെ വിജേഷ് ഷെട്ടിഗാറി(40)നെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് സന്ധ്യ വധശിക്ഷയ്ക്ക് വിധിച്ചത്. 2002 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം. മക്കളായ രശ്മിത (14), ഉദയ് (11), ദക്ഷിത് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിനിടയാക്കിയത്. മൂന്നു കുട്ടികളെയും കിണറ്റിലെറിഞ്ഞു കൊന്നശേഷം ഭാര്യയോട് കിണറ്റില്‍ ചാടാന്‍ നിര്‍ബന്ധിച്ചു. ഭാര്യ ചാടിയതിന് പിന്നാലെ വിജേഷും കിണറ്റിലേക്ക് ചാടി. അസാധാരണമായ ശബ്ദം …

ബേഡകത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങിമരിച്ചു

കാസര്‍കോട്: ബേഡകം, വാവടുക്കത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങി മരിച്ചു. വാവടുക്കം കോളനിയിലെ കാരിച്ചിയുടെ മകന്‍ കണ്ണന്‍(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാവടുക്കം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കണ്ണന്‍. ഇതിനിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. സ്ഥലത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിക്കൂടി കണ്ണനെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. ഭാര്യ: സാവിത്രി. മക്കള്‍: അനൂപ്, സൗമിനി. മരുമകന്‍:മണി. സഹോദരന്‍:അമ്പാടി.