നാലു പെണ്‍കുട്ടികളും മാതാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍;മകന്‍ അറസ്റ്റില്‍

ലക്‌നൗ: ആഗ്രയിലെ ഹോട്ടല്‍ ശരണ്‍ജീത്തിലെ ഒരു മുറിയില്‍ മാതാവിനെയും നാലു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച പെണ്‍കുട്ടികളുടെ സഹോദരന്‍ അര്‍ഷാദി(24)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലിയ(9), അന്‍സിഹ (19), അക്‌സ(16), റഹ്‌മീന്‍ (18) എന്നിവരും ഇവരുടെ മാതാവുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 30നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയെടുക്കുമ്പോള്‍ അര്‍ഷാദും അയാളുടെ പിതാവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുടുംബവഴക്കാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണ്. അയല്‍വാസികളായ റാണു, അഫ്താബ്, അലിംഖാന്‍, സലീം, ആരിഫ്, അഹമ്മദ്,അസിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരന്തര ശല്യത്തെ തുടര്‍ന്നാണ് മാതാവിനെയും സഹോദരിമാരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നു അര്‍ഷാദ് പൊലീസിനെ അറിയിച്ചു. ഈ സംഘം തങ്ങളുടെ വീട് പിടിച്ചടക്കിയ ശേഷം തങ്ങളെ ആട്ടിപ്പായിച്ചു. വസ്തുവിന്റെയും വീടിന്റെയും രേഖകള്‍ അവര്‍ കൈക്കലാക്കി. സഹോദരിമാരെ വില്‍ക്കാന്‍ അവര്‍ ശ്രമം നടത്തിയിരുന്നു. ഒന്നുമില്ലാതെ അനാഥരായി രണ്ടാഴ്ച കൊടും മഞ്ഞത്ത് തെരുവില്‍ കഴിഞ്ഞു. അയല്‍ക്കാരായ പലരോടും സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഒരു ഘട്ടത്തില്‍ മതം മാറാന്‍ പോലും ശ്രമിച്ചിരുന്നു-അര്‍ഷാദ് തയ്യാറാക്കി വച്ച വീഡിയോയില്‍ പറഞ്ഞു. വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page