ബേഡകത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങിമരിച്ചു

കാസര്‍കോട്: ബേഡകം, വാവടുക്കത്ത് ഗൃഹനാഥന്‍ പുഴയില്‍ മുങ്ങി മരിച്ചു. വാവടുക്കം കോളനിയിലെ കാരിച്ചിയുടെ മകന്‍ കണ്ണന്‍(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാവടുക്കം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കണ്ണന്‍. ഇതിനിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. സ്ഥലത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിക്കൂടി കണ്ണനെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. ഭാര്യ: സാവിത്രി. മക്കള്‍: അനൂപ്, സൗമിനി. മരുമകന്‍:മണി. സഹോദരന്‍:അമ്പാടി.

നാലുവര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ ശരീരം തളര്‍ന്ന ആശുപത്രി ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: നാലുവര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു കിടപ്പിലായിരുന്ന ജനറല്‍ ആശുപത്രിയിലെ മുന്‍ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ, കണിച്ചുകുളങ്ങര സ്വദേശിയും നീര്‍ച്ചാല്‍, കന്യപ്പാടിയില്‍ താമസക്കാരനുമായ എബി (49) ആണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ചെയ്തു വരുന്നതിനിടയിലാണ് എബിയുടെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടായത്. എബി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതിതൂണില്‍ ഇടിച്ചായിരുന്നു അപകടം. ദീര്‍ഘകാലം ചികിത്സ നല്‍കിയെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനാകാതെ കിടപ്പിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി …

നീര്‍ച്ചാലിലെ കടവരാന്തയില്‍ കൂലിപ്പണിക്കാരന്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബദിയടുക്ക, നീര്‍ച്ചാല്‍, ബിര്‍മ്മിനടുക്കയില്‍ വാടക മുറിയില്‍ താമസക്കാരനായ കൂലിത്തൊഴിലാളിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏണിയാര്‍പ്പിലെ ലൈഫ് വില്ലയ്ക്കു സമീപത്തെ കടവരാന്തയിലാണ് സുള്ള്യ, സോണങ്കേരിയിലെ രാജ(49)നെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ ഇയാളെ കടവരാന്തയില്‍ കിടക്കുന്നത് ചിലര്‍ കാണുകയും ബദിയഡുക്ക പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നില്ല. രാത്രി പത്തുമണിയോടെ മറ്റൊരു സംഘം ഇതുവഴി സഞ്ചരിക്കുന്നതിനിടയില്‍ രാജന്‍ കിടക്കുന്നത് കണ്ടു. പരിശോധിച്ചപ്പോള്‍ മരിച്ചുവെന്ന് ഉറപ്പാക്കി. വിവരം പൊലീസിനെ …

മുന്‍ സീമാന്‍ പെര്‍വാഡിലെ ഷേഖ് യൂസഫ് സാഹിബ് അന്തരിച്ചു

കാസര്‍കോട്: കുമ്പള പെര്‍വാഡിലെ ആദ്യകാല സീമാന്‍ ഷെയ്ക്ക് യൂസഫ് സാഹിബ് (75)അന്തരിച്ചു. മുനീറയാണ് ഭാര്യ. മക്കള്‍: കലന്തര്‍ നിയാം, ഷെയ്ക്ക് മുഹമ്മദ് അല്‍ത്ത, ഷെയ്ക്ക് ശിക്കാഫത്ത്.മരുമകള്‍: നൗഷീന്‍ (ഉപ്പള). സഹോദരങ്ങള്‍: താഹിറാബി, പരേതരായ അബ്ദുള്ള സാഹിബ്, ഹമീദ് സാഹിബ്, ശരീഫാബി.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

പതിനാറുകാരനെ കാറില്‍ കയറ്റി കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; കൊല്ലങ്കാന സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാറുകാരനെ കാറില്‍ കയറ്റിക്കൊണ്ടു പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കൊല്ലങ്കാന സ്വദേശിയായ താഹിറിനെതിരെയാണ് കേസെടുത്തത്. പരിചയക്കാരനായ ആണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ച ശേഷമാണ് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നെല്ലിക്കുന്നു കടപ്പുറത്തെ ഖജീദ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ(68) അന്തരിച്ചു. ചികിത്സയിലായിരുന്നു. മക്കള്‍: റാബിയ, സഫ്‌വാന, ഹസീന, ജംഷീന, അബ്ദുല്‍ റഹീം, മരുമക്കള്‍:അബ്ദുല്‍ റഹീം നെല്ലിക്കുന്ന്, റഫീഖ് മാര്‍ക്കറ്റ് കുന്ന്, അഷ്‌റഫ് കെ.കെ പുറം, നാസര്‍ കടവത്ത്, ഷാന തൃക്കരിപ്പൂര്‍.സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ മൊഗ്രാല്‍, സഫിയ, ഫാത്തിമ ഉള്ളാളം, പരേതയായ നഫീസ, മറിയ.

ബിജെപി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാലക്കാട്, ചില്ലിക്കുന്നിലെ നിഷിലി(38)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി ആസാദ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് അറസ്റ്റിലായ നിഷില്‍ എന്ന് പൊലീസ് പറഞ്ഞു.ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെര്‍ളശ്ശേരി, ടൗണിലെ മാക്രേരി വില്ലേജ് ഓഫീസിനു സമീപത്തെ ഉണ്ണി എന്ന ലതീഷ് (30) ആണ് വധശ്രമത്തിന് ഇരയായത്. പെരളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ ഒരു സംഘം സിപിഎം വിട്ട് ബി എം എസ് യൂണിയന്‍ …

ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ച ദേവീ ബിംബത്തെ അപമാനിച്ചതായി പരാതി; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മയ്യില്‍,വേളം മഹാഗണപതി ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ച ദേവീബിംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മയ്യില്‍, കണ്ണാടിപ്പറമ്പ് സ്വദേശികളായ 18 വയസ്സിന് താഴെയുള്ള രണ്ടു പേരെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവീ ബിംബത്തെ തൊട്ടുതലോടുന്ന അശ്ലീല വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്കിടെ വിനോദയാത്ര പോകുന്ന സംഘം കഴിഞ്ഞദിവസം ബംഗ്‌ളൂരു യാത്ര ആസൂത്രണം ചെയ്തു. എന്നാല്‍ സംഘത്തിലെ ഒരാള്‍ യാത്ര പോകാന്‍ തയ്യാറായില്ല. ഇയാള്‍ക്ക് ഒരു …

മകരവിളക്ക് മഹോത്സവത്തിനു ശബരിമല നട തുറന്നു; ജനുവരി 12 മുതല്‍ 14 വരെ സ്‌പോട്ട് ബുക്കിംഗ് ഇല്ല, 15 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി

ശബരിമല: മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൂജകള്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ദിവസവും പുലര്‍ച്ചെ 3.30 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് രാവിലെ 6.30ന് നട അടക്കും.മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വെര്‍ച്വല്‍ക്യു ബുക്കിംഗ് പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ജനുവരി 11 വരെ പ്രതിദിനം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം. 12 മുതല്‍ 14 വരെ സ്‌പോട്ട് …

യു. പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് തട്ടി; മാറ്റം വിരമിക്കാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കെ

ആലപ്പുഴ: കായങ്കുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റി. സര്‍വീസില്‍ നിന്നു വിരമിക്കുവാന്‍ അഞ്ചുമാസം മാത്രം ബാക്കിയിരിക്കെയാണ് സ്ഥലം മാറ്റം. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയാണ്. ജില്ലയിലെ മദ്യ-മയക്കുമരുന്നു മാഫിയയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്ന ജയരാജ് ചിലരുടെ കണ്ണിലെ കരടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ കഞ്ചാവുമായി അറസ്റ്റുചെയ്തത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. …

മൊഗ്രാലില്‍ തിരമാലയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി; അവസാനമായി എടുത്ത ഫോട്ടോ കണ്ണീര്‍ പടര്‍ത്തി

മീര്‍ മുഹമ്മദ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പു എടുത്ത ചിത്രം കാസര്‍കോട്: മൊഗ്രാലില്‍ കടല്‍ തിരമാലയില്‍ പെട്ട് മരിച്ച ബംഗ്‌ളൂരു സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാലിക്ദിനാര്‍ ജുമാമസ്ജിദില്‍ എത്തിച്ച് മയ്യത്ത് നിസ്‌കാരം നടത്തിയ ശേഷമാണ് ബംഗ്‌ളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗ്‌ളൂരു, ജയനഗര്‍ സ്വദേശിയായ മീര്‍ മുഹമ്മദ് ഷാഫി (32)യാണ് തിങ്കളാഴ്ച വൈകുന്നേരം മൊഗ്രാലില്‍ കടല്‍ത്തിരമാലയില്‍പ്പെട്ട് മരണപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. …

വൊര്‍ക്കാടിയില്‍ 20 കാരിയെ കാണാതായി; മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: 20 കാരിയെ കാണാതായതായി പരാതി. വൊര്‍ക്കാടി, ഛത്രം ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ അനുപ്രിയ(20) യെയാണ് തിങ്കളാഴ്ച ഉച്ച മുതല്‍ കാണാതായത്. ഇതു സംബന്ധിച്ച് സഹോദരന്‍ അവിനാഷ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ആയമ്പാറ, കരക്കക്കാലിലെ നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, ആയമ്പാറ കരക്കക്കാലിലെ പരേതനായ കൊട്ടന്റെ ഭാര്യ നാരായണി അമ്മ (86) അന്തരിച്ചു. കര്‍ഷകതൊഴിലാളിയായിരുന്നു. മക്കള്‍: സരോജിനി, പ്രീത. മരുമക്കള്‍: മനോജ്, അപ്പക്കുഞ്ഞി. നാരായണി അമ്മയുടെ നിര്യാണത്തില്‍ സിപിഎം, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവര്‍ അനുശോചിച്ചു.

ഒന്‍പത് ദിവസം പ്രായമുള്ള കുഞ്ഞിനെ 60,000 രൂപയ്ക്കു വിറ്റ് ബൈക്കു വാങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒന്‍പതു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് കിട്ടിയ പണം കൊണ്ട് ദമ്പതികള്‍ ബൈക്കു വാങ്ങി. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ഹദാമൂദ ഗ്രാമത്തിലെ ധര്‍മ്മുബെഹ്‌റ, ഭാര്യ ശാന്തിലത എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ കുഞ്ഞിനെ വിറ്റ് ബൈക്ക് വാങ്ങിയത്.ഡിസംബര്‍ 19ന് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മയൂര്‍ഭഞ്ച് ജില്ലയിലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് 60,000 രൂപയ്ക്കാണ് വിറ്റത്. ആശുപത്രിയിലായിരുന്നു പ്രസവം …

മാച്ചിപ്പുറം അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മാച്ചിപ്പുറം അബ്ദുല്ല (75) അന്തരിച്ചു. പള്ളത്തുങ്കാല്‍ ജുമാമസ്ജിദ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: ബഷീര്‍, ലത്തീഫ്, നിഷാദ്, സൗദ, താഹിറ, സമീന. മരുമക്കള്‍: അബ്ദുല്ല, സത്താര്‍, മുഹമ്മദ്, സുഹ്‌റ, സമീന, ഫര്‍ഹാന. സഹോദരങ്ങള്‍: മഹ്‌മൂദ്, അബ്ദുല്‍ റഹ്‌മാന്‍ (പ്രസി. പള്ളത്തുങ്കാല്‍ യു.എ.ഇ ജുമാമസ്ജിദ് കമ്മിറ്റി), ഇബ്രാഹിം, ആയിഷ, മറിയ, നബീസ, അസ്മ, സുഹ്‌റ, പരേതരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, ബീഫാത്തിമ.

ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിനു കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം

-പി പി ചെറിയാൻ ഡാളസ് : മനുഷ്യസ്‌നേഹിയും പ്രമുഖ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. അസോസിയേഷൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ജോൺ ആന്ത്രപ്പർ. തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്റർ അംഗവും ഉദാരമതിയുമായിരുന്നു . നിര്യാണത്തിൽ ദുഖിതരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധദുഃഖം അറിയിച്ചു.

ബോവിക്കാനം ടൗണിലും പുലിയിറങ്ങി

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലി ഭീഷണി തുടരുന്നു. ഞായറാഴ്ച രാത്രി മുളിയാര്‍ പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണില്‍ പുലിയിറങ്ങി. രാത്രി പത്തര മണിയോടെ ബോവിക്കാനം ടൗണിലെ പരേതനായ ബി കെ മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്താണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ ആര്‍ ആര്‍ ടി ടീമും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തി. പുലിയുടെ സാന്നിധ്യം ഉണ്ടായ സാഹചര്യത്തില്‍ വനം വകുപ്പ് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം പുലിയെ കൂടുവച്ചു പിടികൂടാനുള്ള വനം വകുപ്പ് …

ദേളി-ചട്ടഞ്ചാല്‍ റോഡില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു, ജീവന്‍ നഷ്ടമായത് പറമ്പയില്‍ താമസക്കാരനായ മുന്‍ കരാറുകാരന്

കാസര്‍കോട്: ചട്ടഞ്ചാല്‍-ദേളി റോഡില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ കരാറുകാരന്‍ മരിച്ചു. കൊല്ലം സ്വദേശിയും പൊയ്‌നാച്ചി പറമ്പയില്‍ താമസക്കാരനുമായ ചന്ദ്രന്‍പിള്ള (58)യാണ് മരിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ദേളി, മൂടാംകുളത്താണ് അപകടം ഉണ്ടായത്. രോഹിണിയാണ് ചന്ദ്രന്‍പിള്ളയുടെ ഭാര്യ. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.