പള്ളിക്കര പഞ്ചായത്തിലെ സി പി എം ശക്തികേന്ദ്രം; ബങ്ങാട് വാര്‍ഡ് മുസ്ലീംലീഗ് പിടിച്ചെടുത്തു

കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ പനയാല്‍, ബങ്ങാട് വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയായ കുമാരന്‍ ആണ് വിജയിച്ചത്.അഞ്ചാം വാര്‍ഡായ അമ്പങ്ങാട് വാര്‍ഡില്‍ സി പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗം വി വി സുകുമാരന്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ എം പി എ ഷാഫിയാണ് വിജയിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം, സംസ്ഥാനത്ത് ബിജെപിക്ക് വന്‍മുന്നേറ്റം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 13 വാര്‍ഡുകളിലും എന്‍ഡിഎ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേ സമയം സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വന്‍ മുന്നേറ്റത്തിലാണ്. എറണാകുളം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചു. പാലക്കാട്ടും ഷൊര്‍ണ്ണൂരിലും ബിജെപി ശക്തമായ മുന്നേറ്റത്തിലാണ്.

കാസർകോട് നഗരസഭയിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച്സീറ്റിൽ യുഡിഎഫ് വിജയിച്ചു .വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ ,വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ് അടുക്കത്ത്ബയൽ ,ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ ,തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവരാണ് വിജയിച്ചത്. കൊറക്കോട് വാർഡിൽ വാർഡ് 21 എൻഡിഎയിലെ മധുകര വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാം യുഡിഎഫ് വിജയിച്ചു.

ആര് ജയിക്കും? വോട്ടെണ്ണൽ ആരംഭിച്ചു, പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി, മാറിമറിഞ്ഞ് ലീഡുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണുകയാണ്. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം. ആറ് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ലീഡ്. 4 …

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ പ്രതികളെ കോടതി 20 വര്‍ഷം കഠിനതടവ് ശിക്ഷിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. മാര്‍ട്ടിന്‍ 13 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. വിധി കേട്ട് മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. വിധി 1500 പേജിലാണ് ഉള്ളത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലീം …

ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി; സ്നേഹ അജിത്താണ് വധു

കൊച്ചി: ഗായകന്‍ ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്നേഹ അജിത്താണ് വധു. കോവളം കെടിഡിസി സമുദ്രയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ നടനും എംപിയുമായ സുരേഷ് ഗോപി, ഭാര്യ രാധിക, ശ്രീകണ്ഠന്‍ നായര്‍ തുടങ്ങി സിനിമ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്‌നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്. വിവാഹത്തോടനുബന്ധിച്ച് മുത്തശ്ശിയുടെ അനുഗ്രഹം തേടാനെത്തിയ അരവിന്ദിന്റെയും സ്‌നേഹയുടെയും ചിത്രം ജി. വേണുഗോപാല്‍ സമൂഹ …

പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണം; കോടതിയില്‍ അപേക്ഷയുമായി നടന്‍ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്. എന്നാല്‍, ദിലീപിന് പാസ്പോര്‍ട്ട് വിട്ടുനല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുന്നതിനാല്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി …

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിയായതിന്റെ സന്തോഷത്തില്‍ ദുബായിലെ ഇന്ത്യന്‍ പ്രവാസി

ദുബായ്: ഒരേ വേദിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ദുബായിലെ ഇന്ത്യന്‍ പ്രവാസി സരിത ശേഖര്‍ ബട്ടെപതി. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ ‘റേസ് ആന്‍ഡ് ലക്ഷ്വറി യാച്ചില്‍’ ആണ് സരിതയെ തേടി അപൂര്‍വ ഭാഗ്യം എത്തിയത്. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ് വാരാന്ത്യത്തില്‍ 10,000 ദിര്‍ഹം, 20,000 ദിര്‍ഹം, 250,000 ദിര്‍ഹം എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ക്ക് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 30 ഭാഗ്യശാലികളില്‍ ഒരാളായിരുന്നു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നആന്ധ്രാപ്രദേശില്‍ നിന്നുള്ള …

ട്രെയിന്‍ കയറുന്നതിനിടയില്‍ താഴേയ്ക്ക് വീണു റെയില്‍വെ ജീവനക്കാരന്റെ കൈയറ്റു; അപകടം കുമ്പളയില്‍

കാസര്‍കോട്: ട്രെയിന്‍ കയറുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ റെയില്‍വെ ജീവനക്കാരന്റെ കൈയറ്റു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ രാജശേഖര(36)ന്റെ വലതു കൈയാണ് അറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 2.50ന് കുമ്പളയില്‍ എത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരന്റെ കൈ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയാണ് വലതു കൈയില്‍ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൃദയാഘാതം: കോടോം-ബേളൂര്‍ സ്വദേശിയായ നഴ്‌സ് മാള്‍ട്ടയില്‍ മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെതുടര്‍ന്ന് മലയാളി നഴ്‌സ് മാള്‍ട്ടയില്‍ മരിച്ചു. കോടോം-ബേളൂര്‍ തടിയംവളപ്പിലെ പയ്യമ്പള്ളി മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ജോജി മാത്യു (43) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. ഭാര്യ: നിഷ (നഴ്‌സ്, മാള്‍ട്ട) വയനാട് പുല്‍പള്ളി തൊഴുവത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഡിവോണ (ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി), ഗോഡ്‌സണ്‍ (മൂന്നാംക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ജോബി, ഫാദര്‍ ജോഷി സിആര്‍എം (മ്യൂണ്‍സ്റ്റര്‍, ജര്‍മനി), ജിജോ (എല്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ്, ഹൊഷിയാപൂര്‍, പഞ്ചാബ്).

സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 97680 രൂപ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്നു രണ്ടു തവണ വില വര്‍ധിച്ചു. രാവിലെ ഗ്രാമിന് 12160 രൂപയും പവന് 97680 രൂപയും ആയിരുന്നു വില. ഉച്ചക്ക് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,210 രൂപയായി. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 97680 രൂപയായി വര്‍ധിച്ചു. 2320 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം രൂപയാവും. സ്വര്‍ണ്ണ വിപണി ചരിത്രത്തില്‍ സ്വര്‍ണ്ണവില ഇത്തരത്തില്‍ കുതിച്ചുയരുന്നത് ആദ്യമാണ്.ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 95880 രൂപയായിരുന്നു വില. …

കണ്ണൂരില്‍ യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും മുഖംമൂടി സംഘം ആക്രമിച്ചു

കണ്ണൂര്‍: വേങ്ങാട് പഞ്ചായത്തില്‍ യു ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയെയും ചീഫ് ഏജന്റായിരുന്ന ആളെയും മുഖംമൂടി സംഘം ഇന്നുച്ചയ്ക്ക് ജനസേവന കേന്ദ്രത്തില്‍ കയറി ആക്രമിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി ഷീന, ചീഫ് ഏജന്റ് നരേന്ദ്രബാബു എന്നിവരാണ് അക്രമത്തിനു ഇരയായത്. മമ്പറത്തെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. മുഖംമൂടി ധരിച്ച് സ്ഥാപനത്തില്‍ കയറിയ സംഘം ഇരുവരെയും വലിച്ചിഴച്ചു പുറത്തുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കമ്പ്യൂട്ടര്‍ …

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ തീരുമാനം. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അതുകൊണ്ടുതന്നെ കേസില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും ആ സമയത്ത് ശബരിമലയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെല്ലാം കേസില്‍ പ്രതികളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പത്മകുമാറിന് ജാമ്യം നിഷേധിച്ചത്. …

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്: പ്രോത്സാഹിപ്പിക്കാന്‍ മകനും ഒപ്പമുണ്ടെന്ന് താരം

ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാല്‍സ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്റെ തിരിച്ചുവരവ്. പാരിസ് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടത്തിന് പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിച്ച ഫോഗട്ട് കഴിഞ്ഞ വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ ഗുസ്തിയില്‍ തുടരുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎസ്എയില്‍ നടക്കുന്ന ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മത്സരിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്തുണയുമായി …

ചെങ്കള, നാലാം മൈലില്‍ വീട്ടു കിണറില്‍ കാട്ടുപന്നി; വനപാലക സംഘം സ്ഥലത്തെത്തി പന്നിയെ പുറത്തെടുത്തു

കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വീട്ടു കിണറില്‍ വീണ കൂറ്റന്‍ കാട്ടുപന്നിയെ സാഹസികമായി പുറത്തെടുത്ത് വിട്ടയച്ചു. നാലാംമൈലിലെ അമ്മുവിന്റെ വീട്ടു കിണറിലാണ് പന്നി വീണത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ പോയ സമയത്താണ് പന്നിയെ കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. കിണറിന്റെ ആള്‍മറയ്ക്ക് ഉയരം ഇല്ലാത്തതാണ് പന്നി കിണറ്റില്‍ വീഴാന്‍ ഇടയാക്കിയത്.വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി വല ഉപയോഗിച്ച് പന്നിയെ പുറത്തെടുത്ത് വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ …

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശ പര്യടനങ്ങള്‍ക്കിടെ ‘തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു’; പുതിയ വിവാദത്തിന് തിരികൊളുത്തി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിദേശ പര്യടനങ്ങള്‍ നടത്തുമ്പോള്‍ നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിവാബയുടെ വെളിപ്പെടുത്തല്‍. റിവാബയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭര്‍ത്താവിന്റെ സത്യസന്ധതയെയും നെഗറ്റീവ് സ്വാധീനങ്ങള്‍ ഒഴിവാക്കുന്നതിനെയും അവര്‍ പ്രശംസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പലതരം …

ഇന്‍ഡിഗോ പ്രതിസന്ധി: 4 ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി:: ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ.എയര്‍ലൈന്‍സ് സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍മാരായ ഋഷി രാജ് ചാറ്റര്‍ജി, സീമ ജാംനാനി, അനില്‍ കുമാര്‍ പൊഖ്രിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി. ദുരിതബാധിതരായ യാത്രക്കാര്‍ക്ക് യാത്രാ വൗച്ചറുകളുടെ രൂപത്തില്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ലൈന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനിടെ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് വ്യാഴാഴ്ച ഡിജിസിഎ രൂപീകരിച്ച അന്വേഷണ …

തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാതക ചോര്‍ച്ച; രോഗികളെ പുറത്തേക്കു മാറ്റി; ആശുപത്രിയില്‍ പരിഭ്രാന്തി

പത്തനംതിട്ട: തിരുവല്ല ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുച്ചയോടെ ഉണ്ടായ ഗ്യാസ് ചോര്‍ച്ച ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി.ഗ്യാസ് ചോര്‍ച്ചയുണ്ടായ വിവരം ആശുപത്രി അധികൃതര്‍ തന്നെയാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും അറയിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. രോഗികളെ കൂട്ടിരുപ്പുകാര്‍ ആശുപത്രിക്കു പുറത്തേക്കു മാറ്റി. രോഗികളെ മുഴുവന്‍ ആശുപത്രിക്കു പുറത്താക്കിയിരിക്കുകയാണ്. അരമണിക്കൂറിനു ശേഷം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. എവിടെയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നും എങ്ങനെയാണ് വാതക ചേര്‍ച്ച അനുഭവപ്പെട്ടതെന്നും ആരും വെളിപ്പെടുത്തുന്നില്ല. ഇതിനെക്കുറിച്ചു രോഗികള്‍ …