ഒരു തണൽ നടാം; ലോക പരിസ്ഥിതി ദിനം:പടുപ്പ് ഹോമിയോ ഡിസ്പെൻസറി പരിസരത്ത് മരത്തൈകൾ നട്ടു

പടുപ്പ്: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റിക്കോൽ ജീവനം ജൈവ വൈവിധ്യസമിതി ,കുറ്റിക്കോൽ പഞ്ചായത്ത് ബി. എം. സി, ഹോമിയോ ഡിസ്പെൻസറി ജീവനക്കാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരു തണൽ നടാം പരിപാടി സംഘടിപ്പിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ടി.കെ മനോജ് പരിസ്ഥിതി സന്ദേശം കൈമാറി.യോഗത്തിൽ സന്തോഷ് അരമന ടി.സി , വൈഷ്ണവി, രതീശൻ എം. വി ,ശാലിനി സുരേഷ്, സൗമ്യ മോഹൻ,കെ.സി.ബാലകൃഷ്ണൻ , എച്ച് എം.സി അംഗം കെ. എൻ …

യുവകലാസാഹിതി പരിസ്ഥിതി സന്ദേശ യാത്ര തുടങ്ങി

കാസർകോട്:യുവകലാസാഹിതിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സന്ദേശ യാത്ര കാസർകോട്ട് മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിൽ പരശുറാം എക്സ്പ്രസ്സിലാണ് പ്രവർത്തകർ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുക. ഇതിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന ലഘുലേഖ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ബിനു ഉദ്ഘാടകനിൽ നിന്നും ഏറ്റുവാങ്ങി.പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ വേണ്ടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട ആദിവാസികളെ ഉന്മൂലനം ചെയ്യുകയും, വികസനത്തിൻ്റെയും ഖനനത്തിൻ്റെയും പേരിൽ മനഷ്യരാശിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുമാണെന്ന് ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് …

ജൂൺ 5 ലോക പരിസ്ഥിതി ദിനം: നല്ല ഭാവിക്കായി ഭൗമ പരിസ്ഥിതി സംരക്ഷിക്കാം

സുനിൽ കുമാർ കരിച്ചേരി ( ജിഎച്ച് എസ് എസ് ചന്ദ്രഗിരിയിലെ ഹയർ സെക്കണ്ടറി ജിയോളജി അധ്യാപകൻ) ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആചരിക്കപ്പെടുന്നു. 1972 ൽ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്നും മണ്ണിനും ജലത്തിനും വായുവിനും സംരക്ഷണം നൽകാതെ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാനാവില്ലെന്നും ലോക പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. …

1200 ൽ 1199 മാർക്ക്:കെ വരലക്ഷ്മിയെഎ കെ എസ് ടി യു അനുമോദിച്ചു

കാഞ്ഞങ്ങാട്: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1199 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ഹോസ്ദൂർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിദ്യാർത്ഥിനി പുല്ലൂർ കേദാരത്തിലെ കെ വരലക്ഷ്മിയെ എകെഎസ്ടിയു നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. എകെ എസ്ടിയു നേതാക്കളായ സുനിൽകുമാർ കരിച്ചേരി, ടി എ അജയകുമാർ, ഒ പ്രതീഷ് എന്നിവർ ഉപഹാരം കൈമാറി. എ കെ എസ് ടി യു അംഗം സംഗീതാധ്യാപകൻ ടി പി സോമശേഖരൻ്റേയും കെ സിന്ധുവിൻ്റേയും മകളാണ് വരലക്ഷ്മി.

ചള്ളങ്കയം സ്കൂളിൽ അധ്യാപകനെതിരെ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം

കുമ്പള:ധർമത്തടുക്കചള്ളങ്കയം എം ഐ എ എൽ പി സ്കൂൾ അധ്യാപകൻ കെ. വി. ജയ പ്രസാദിനെതിരെ വീണ്ടും രക്ഷിതാക്കൾ പ്രതിഷേധാവുമായി രംഗത്ത്. ഡി.ഇ.ഒ.യുടെ ഉത്തരവ് പ്രകാരം ഇദ്ദേഹത്തെ ഹാജർ രേഖപ്പെടുത്താർ അനുവദിച്ചത് ബദിയടുക്ക പൊലീസ്‌ സംഘം എത്തിയാണെന്നു പറയുന്നു. പ്രവേശനോത്സവത്തിനുശേഷം ഇദ്ദേഹം പിന്നീട് ഇന്നാണ് സ്കൂളിലെത്തിയതെന്നു രക്ഷിതാക്കൾ അറിയിച്ചു. കുട്ടികളെ ക്ലാസ്സ്‌ റൂമിൽ പൂട്ടിയിടുക, കക്കൂസിൽ പോകാൻ സമ്മതം ചോദിക്കുന്ന കുട്ടികളെ വിടാതിരിക്കുക, തുടങ്ങിയ പരാതികളെ ത്തുടർന്നു അധ്യാപകനെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ നീട്ടിയില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ …

ചെമ്മനാട്ടെ ടി ബാലകൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട് :ചെമ്മനാട്ടെ മികച്ച കർഷകൻ മുത്തനാട് തുളിച്ചേരി ബാലകൃഷ്ണൻ നായർ (75) അന്തരിച്ചു. തുളിച്ചേരി കല്ല്യായണി അമ്മയുടേയും പാലോത്ത് മാവില കണ്ണൻ നമ്പ്യാരുടേയും ഏക മകനാണ്. മക്കൾ: എം ലതിക ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മുളിയാർ), ബി പ്രവീൺ കുമാർ ( ഫീൽഡ് അസി), , എം പ്രജിത.എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി, രാവണീശ്വരത്തെ എൻ ജിഷിത, നീലേശ്വരത്തെ ജ്യോതിഷൻ രാമചന്ദ്രൻ മരുമക്കളാണ്.

ആർ.ടി.ഒ.ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു , പണം ഒളിപ്പിച്ചു വച്ചിരുന്നത് വരാന്തയിലെ ചെടിച്ചട്ടിയിൽ !

കാസർകോട്: ജില്ലയിലെ വിവിധ ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും മിന്നൽ പരിശോധന നടത്തി. പണവും രേഖകളും പിടികൂടി. ക്രമക്കേടുകളും കണ്ടെത്തി. കാസർകോട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17,150രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈയ്യിൽ നിന്നും വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട 24 ഓളം …

ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: ഫേസ്ബുക്ക് വഴി വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്ക് വഴി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു. പിന്നാലെ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ഡെപ്യൂട്ടി കലക്ടര്‍ പല സ്ഥങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ ഉദ്യോഗസ്ഥന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും …

ട്രെയിൻ കാത്തിരിപ്പ് മുറിയില്‍ നിന്നു യുവതിയുടെ ഐ ഫോണ്‍ മോഷണം പോയി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ കാത്തിരിപ്പ് മുറിയില്‍ നിന്നു യുവതിയുടെ ഐ ഫോണ്‍ മോഷണം പോയി. 1,68,000 രൂപ വില വരുന്ന ഐഫോണും 17 പ്രോമാക്‌സ് എന്ന മറ്റൊരു ഫോണുമാണ് മോഷണം പോയത്.മലപ്പുറം, അരീക്കോട്ടെ കെ ബീന (42)യുടെ ഫോണുകളാണ് മോഷണം പോയത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തു.

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസ്സിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടികളുമായോ ശിശുവികസന പദ്ധതി ഓഫീസുകളുമായോ ബന്ധപ്പെടണം .

എസ്.ജെ. സൂര്യയുടെ ‘കില്ലര്‍’ സിനിമയുടെ സെറ്റില്‍ അപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ചെന്നൈ: നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ കില്ലര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയിലെ പെരമ്പൂരിലെ ബിന്നി മില്‍സില്‍ നടന്ന അപകടത്തില്‍ 26 കാരനായ ക്രൂ അംഗം മദന്‍ ആണ് മരിച്ചത്. ബോംബ് സ്‌ഫോടന സീക്വന്‍സിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണ സ്ഥലത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ ദിനകരന്‍, സൂര്യ, …

തിരുച്ചിറപ്പള്ളിയില്‍ 14 കാരിയെ കാറില്‍ കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ചു

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 14 കാരിയെ കാറില്‍ കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ചതായി പരാതി. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്നിരുന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കാര്‍ ഡ്രൈവറായ ശിവകാശി സ്വദേശി മാരി ശെല്‍വത്തിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് തിരുച്ചിറപ്പള്ളിയില്‍ ഒരു ഓട്ടവുമായെത്തിയതാണ് മാരി ശെല്‍വം . തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റുകയും മദ്യവും മറ്റ് ലഹരി …

ചൈനയുടെ വന്‍മതില്‍

കൊടക്കാട് നാരായണന്‍ മനുഷ്യന്റെ കരങ്ങള്‍ മലകളില്‍ എഴുതിയ ചരിത്രത്തിന്റെ അക്ഷയകാവ്യം- അതാണു ചൈനയിലെ വന്‍മതില്‍. 13-ാം വയസ്സില്‍ ഹൈസ്‌കൂള്‍ ചരിത്ര ക്ലാസുകളില്‍ വച്ചാണ് വന്‍ മതിലിനെക്കുറിച്ചുള്ള അത്ഭുതം ജനിച്ചത്. അതൊന്ന് നേരില്‍ കാണണമെന്നും അതില്‍ കയറണമെന്നും, അല്‍പം അഹങ്കാരത്തോടെ പറഞ്ഞാല്‍ ‘കീഴടക്കണ’മെന്നും അന്നേ തോന്നിയതാണ്. 50 കൊല്ലത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അത് സാധിച്ചതിലുള്ള അത്ഭുതത്തിലാണിപ്പോള്‍. യാത്രാനന്ദ ട്രാവല്‍ പാക്കേജില്‍ ടൂര്‍ മാനേജര്‍ ഷിജിന്‍ പറമ്പത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ 34 പേര്‍ അക്ഷരാര്‍ഥത്തില്‍ വന്‍മതില്‍ കീഴടക്കിയാണ് നാട്ടില്‍ …

ബദിയഡുക്കയിലെ വ്യാപാരി ബി ഉമാനാഥ കാമത്ത് അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്കയിലെ മുതിര്‍ന്ന വ്യാപാരിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബി. ഉമാനാഥ കാമത്ത് (72) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബദിയഡുക്ക ബസ് സ്റ്റാന്റിനു സമീപത്തായിരുന്നു താമസം.ഭാര്യ: ഉഷ കാമത്ത്. മക്കള്‍: ദീപ, ദിവ്യ. മരുമകന്‍:പ്രമോദ് കുമാര്‍ കിണി. സഹോദരന്‍ സുബ്രഹ്‌മണ്യ കാമത്ത്.

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടു; 20 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

പാലക്കാട്: പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിലിട്ടതായി പരാതി. പാലക്കാട് കണ്ണാടിയിലാണ് സംഭവം. സാധാരണക്കാരായ 20 കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത്. നല്ല ഉയരത്തിലുള്ള ടാങ്കില്‍ പട്ടി അബദ്ധത്തില്‍ വീഴാന്‍ സാധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു. ആളുകളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന: പൂര്‍വം ആരെങ്കിലും ചെയ്തതാകാമെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. മൂന്നുദിവസം മുമ്പ് വെള്ളത്തിന് നാറ്റമുണ്ടായതിനെ തുടര്‍ന്ന് ടാങ്ക് പരിശോധിച്ചപ്പോഴാണ് ചത്ത പട്ടിയെ കാണുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് എത്തി പ്രദേശത്തെ ആളുകളെ ചോദ്യം ചെയ്തു. …

ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത്: കേരളത്തിന്റെ പൊതു കടം 5.07 ലക്ഷം കോടി രൂപ; വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സംസ്ഥാനം നേരിടുന്നത് ഗുരുതരമായ ധനകാര്യ പ്രതിസന്ധിയാണെന്നു വ്യക്തമാക്കുന്നതാണ് ധവളപത്രം. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു.സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നതായും ധവളപത്രത്തില്‍ പറയുന്നു. കിഫ്ബി വായ്പാ ബാധ്യത 21,000 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപ. കെ എസ് ആര്‍ ടി …

വൃക്കയിലെ കല്ലിന് ചികിത്സയ്‌ക്കെത്തിയ 46 കാരന്‍ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കോഴിക്കോട്: വൃക്കയിലെ കല്ലിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 46 കാരന്‍ മരിച്ചു. വാണിമേല്‍ സ്വദേശി റീജിത്ത്(46) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കല്ല് നീക്കം ചെയ്യാന്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറി നടത്തിയിരുന്നു. പിന്നാലെ ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും നടത്തി. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സര്‍ജറി ആദ്യം വലത് ഭാഗത്ത് ചെയ്യുകയായിരുന്നു. വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് …

വിവാഹം കഴിഞ്ഞ് 39-ാം നാള്‍ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

ആലപ്പുഴ: വിവാഹം കഴിഞ്ഞ് 39-ാം നാള്‍ യുവതി കുടുംബവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ, പാനൂര്‍, കൊല്ലന്റേഴത്ത് വീട്ടില്‍ അബ്ദുല്‍ നാസര്‍- റഹ്‌മത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ എന്ന നാദിയ (19) ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവ് പുന്നപ്ര വലിയ പറമ്പ്, നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍ (28) വരന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. ഗാര്‍ഹിക- സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്നാണ് കേസ്.