മുളിയടുക്ക: കാടുകയറി അപകടഭീഷണിയുയര്‍ത്തിയ മുളിയടുക്ക – നായ്ക്കാപ്പ് റോഡരിലെ കാടുകള്‍ വെട്ടിത്തെളിച്ച് മാതൃകയായി വിനായക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍.
മഴക്കാലമായതോടെ റോഡിന്റെ ഇരുവശങ്ങളിലും കാടുകള്‍ പടര്‍ന്നുപന്തലിച്ച് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കാഴ്ചമറയ്ക്കുന്ന സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് വിനായക ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിച്ച സന്നദ്ധപ്രവര്‍ത്തകര്‍ റോഡരിക് പൂര്‍ണ്ണമായും ശുചീകരിക്കുകയും കാടുകള്‍ വെട്ടിമാറ്റി വഴി സുരക്ഷിതമാക്കുകയും ചെയ്തു. നാടിന്റെ നന്മയ്ക്കായി മുന്നിട്ടിറങ്ങിയ ക്ലബ്ബ് പ്രവര്‍ത്തകരുടെ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തെ നാട്ടുകാരും പ്രദേശവാസികളും അഭിനന്ദിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് സമാനമായ ജനസേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.







