പി. പി. ചെറിയാൻ
സാക്രമെന്റോ, കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിച്ച നിയമത്തിലെ ചില പ്രധാന ഭാഗങ്ങൾ കോടതി റദ്ദാക്കി. 2025 ഒക്ടോബറിൽ ഗവർണർ ഗാവിൻ ന്യൂസം പാസാക്കിയ നിയമത്തിനാണ് കോടതിയുടെ തിരിച്ചടിയുണ്ടായിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ജോലി-പഠന ആവശ്യങ്ങളെ ബാധിക്കാതെ ദീപാവലി ആഘോഷിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. എന്നാൽ, ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ഭാഷ ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്.
കോടതിയുടെ ഈ നടപടിയിൽ പ്രവാസി ഹിന്ദു സംഘടനകൾ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഹിന്ദു, ജെയിൻ, സിഖ്, ബുദ്ധ സമൂഹങ്ങൾക്ക് തുല്യ അവകാശങ്ങളും അംഗീകാരവും നൽകുന്നതിൽ നിന്നുള്ള പിന്നോട്ടുപോക്കാണ് ഈ വിധിയെന്ന് ഹിന്ദു പാക്ട്, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എന്നീ സംഘടനകൾ ആരോപിച്ചു. നിയമപരമായ പോരാട്ടത്തിലൂടെ ഈ പരിരക്ഷ വീണ്ടെടുക്കാൻ പ്രവർത്തിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.








