വെനസ്വേലയെ നടുക്കി രണ്ട് വന്‍ ഭൂചലനങ്ങള്‍! 32 മരണം, കെട്ടിടങ്ങള്‍ നിലംപൊത്തി, സുനാമി മുന്നറിയിപ്പ്, രാജ്യത്ത് അടിയന്തരാവസ്ഥ
കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനം. 36 സെക്കന്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി.ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഭൂമികുലുക്കങ്ങള്‍, ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണ്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. എന്നാല്‍ ദുരന്തത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. …