പരിചയത്തിന്റെ പേരില്‍ അമ്പലത്തില്‍ പോകാന്‍ ബൈക്ക് ചോദിച്ചു; വാഹനവുമായി മുങ്ങിയ യുവാവ് ഒളിവില്‍ കഴിഞ്ഞത് കേരളാതിര്‍ത്തിയില്‍, ഒടുവില്‍ പിടിയില്‍

പുത്തൂര്‍: അബലത്തില്‍ പോകാന്‍ കടം വാങ്ങിയ ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസിന്റെ പിടിയിലായി. പുത്തൂര്‍ രാജധാനി ടവേഴ്സിലെ ലോഡ്ജില്‍ താമസിക്കുന്ന ശ്യാം ജി കൃഷ്ണ(31)നെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. പത്തുദിവസം മുമ്പ് ടവര്‍ ഉടമയായ ഷീനപ്പ മുഗേരയോട് പ്രതി അമ്പലത്തില്‍ പോകാന്‍ ബൈക്ക് കടം ചോദിച്ചിരുന്നു. തന്റെ വീട്ടുകാര്‍ അമ്പലത്തിലെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കണമെന്നും പറഞ്ഞാണ് ബൈക്ക് ചോദിച്ചത്. കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് ഷീനപ്പ ബൈക്ക് നല്‍കുകയായിരുന്നു. രാത്രിയായിട്ടും ബൈക്ക് തിരിച്ചേല്‍പ്പിച്ചില്ല. ഇതോടെയാണ് ഉടമയ്ക്ക് സംശയം തോന്നിയത്. കൂടാതെ ലോഡ്ജില്‍ യുവാവിനെ പിന്നീട് കണ്ടതുമില്ല. ഇതോടെ ഷീനപ്പ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഇഴഞ്ഞമട്ടായിരുന്നു. ബൈക്കുമായി സ്ഥലം വിട്ട ശ്യാം പിന്നീട് കേരളാതിര്‍ത്തിയായ ഗാളിമുഖയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെ ഷീനപ്പയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് ശ്യാം പണം ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഗാളിമുഖയില്‍ എത്തി പ്രതിയെ പിടികൂടി. തട്ടിക്കൊണ്ടുപോയ ബൈക്ക് പ്രതിയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കൈമാറുമ്പോള്‍ ആധാറോ മറ്റ് രേഖകളോ വാങ്ങണമെന്നും അല്ലാതെ അപരിചിതര്‍ക്ക് കൈമാറരുതെന്നും ഉപ്പിനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ സുതേഷ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page