സ്‌കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു

മംഗളൂരു: സ്‌കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. ബല്‍ത്തങ്ങാടി ബേലാലു സ്വദേശിയും വിമുക്തഭടനുമായ മോഹന്‍ ഗൗഡ കടണ്ടയുടെ മകന്‍ ദിയാന്‍ (7) ആണ് മരിച്ചത്. ഈമാസം 12ന് ബേലാലു മിനാണ്ടേലുവില്‍ വച്ചാണ് അപകടമുണ്ടായത്. പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ സാങ്കേതിക തകരാറുമൂലം വാഹനത്തിന് തീപിടിച്ചിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തുമ്പോഴേയ്ക്കും തീയാളിപ്പടര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവം കണ്ട നാട്ടുകാര്‍ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കുട്ടി മരണപ്പെട്ടു. പൊള്ളലേറ്റ മോഹന്‍ ഗൗഡ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സിലാണ്. ഉജിരെയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ദിയാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page