ചെറുവത്തൂരിൽ ആശുപത്രി പരിസരത്തെ കൂറ്റൻ ആൽമരം റോഡിലേക്ക് പൊട്ടിവീണു; ലോട്ടറി വില്പനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കൂറ്റന്‍ ആല്‍മരം റോഡിലേക്ക് പൊട്ടിവീണു. കുട്ടമത്ത് ശ്രീ പൂമാല ഭഗവതി ക്ഷേത്ര കവാടത്തിന് മുന്നിലുള്ള മരമാണ് പൊട്ടി വീണത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്കാണ് മരം പൊട്ടി വീണത്. സമീപത്ത് കച്ചവടം നടത്തിയിരുന്ന ലോട്ടറി വില്പനക്കാരന്‍ ലക്ഷ്മണന്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റു. മരം പൊട്ടി വീഴുന്നതിന് അല്‍പം മുമ്പ് സ്‌കൂള്‍ ബസ് കടന്നു പോയിരുന്നു. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page