യക്ഷഗാന കുലപതി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു

കാസര്‍കോട്: യക്ഷഗാന കുലപതി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി നീലേശ്വരത്തെ വസയിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നീലേശ്വേരം പട്ടേന പാലക്കുഴിയില്‍. കര്‍ണ്ണാടക സര്‍ക്കാറിന്റെ രാജ്യപുരസ്‌ക്കാര്‍, കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌കാരം തുടങ്ങി നിരവധി അംഗികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 60 ലധികം വര്‍ഷമായി യക്ഷഗാനം അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണര്‍ക്കും സ്ത്രീകള്‍ക്കും യക്ഷഗാനകല അഭ്യസിപ്പിക്കാന്‍ മുതിര്‍ന്ന ആദ്യ യക്ഷഗാന ഗുരുവാണ്.ലോകത്തെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരാണ് ഈ യക്ഷഗാന കുലപതിക്കുള്ളത്. യക്ഷഗാനകലയെ ശാസ്ത്രീയമാക്കുന്നതിന് …

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; മമ്മൂട്ടിക്ക് ശബരിമലയിൽ ലാൽ വക വഴിപാട്, ആഘോഷിച്ച് ആരാധകരും

പത്തനംതിട്ട: ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പ്രത്യേക വഴിപാട് നടത്തി മോഹൻലാൽ. ഉഷപൂജയാണ് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിൻറെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. മോഹൻലാലിനെ സംബന്ധിച്ച് ജേഷ്ഠൻ തന്നെയാണ് മമ്മൂട്ടി, ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്ക. അകാലത്തിൽ മോഹൻലാലിനെ വിട്ടുപിരിഞ്ഞ ചേട്ടൻ പ്യാരിലാലിനോളം തന്നെ പ്രിയപ്പെട്ട സഹോദരൻ. മമ്മൂട്ടിയെ സംബന്ധിച്ചും കാര്യങ്ങൾ അങ്ങനെയൊക്കെ …

ലഹരിയിൽ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്:മൂന്നു വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബില(23)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം തടയാന്‍ ശ്രമിച്ച ഷിബിലയുടെ മാതാപിതാക്കളായ ഹസീന, അബ്ദു റഹ്‌മാന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. …

കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് അവസാനം; 9 മാസം നീണ്ട ദൗത്യത്തിനൊടുവിൽ സുനിതയും വിൽമോറും ഭൂമിയിൽ

ഫ്ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27ന് മെക്സിക്കോ ഉൾക്കടലിലാണ് ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. …

ഉദിനൂരിൽ ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ചുമട്ട് തൊഴിലാളിയെ ഉദിനൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ടി വി ശരത്ത് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ഉദിനൂർ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചന്തേര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ).

ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രണയം, ജോലി കിട്ടിയതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി; പ്രണയപ്പകയിൽ ‘കൊലപാതകം’

കൊല്ലം: ഉളിയക്കോവിലിൽ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. തേജസുമായുള്ള വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത് പകയ്ക്ക് കാരണമായി. ബാങ്കിൽ ജോലി കിട്ടിയതോടെ യുവതി പിന്നീട് തിരിഞ്ഞു നോക്കിയില്ല. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് നിരന്തരം ശല്യപ്പെടുത്തിയതായാണ് വിവരം. ഇതേ തുടർന്ന് വീട്ടുകാർ യുവതിയുമായുള്ള ബന്ധം വിലക്കുകയും ചെയ്തിരുന്നു. …

ട്യൂഷന് പോകാൻ മടി; കാണാതായ ഒന്നാം ക്ലാസുകാരനെ കണ്ടെത്താനായി നാടും വീടും അരിച്ചുപെറുക്കി; ഒടുവിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ വെങ്ങാനൂര്‍ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ മണിക്കൂറുകളുടെ ആശങ്കകൾക്ക് ശേഷം കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് നാട്ടുകാരെയും വീട്ടുകാരെയും കുട്ടി വട്ടം കറക്കിയത്. വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായ വിവരം പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം കുഞ്ഞിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും ചേര്‍ന്ന് നാടു മുഴുവൻ വ്യാപക തെരച്ചില്‍ നടത്തി. ഒടുവില്‍ വിഴിഞ്ഞം പൊലീസും നാട്ടുകാര്‍ക്കൊപ്പം തിരച്ചില്‍ തുടങ്ങി. സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടിലെ …

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, ശേഷം പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി, ലക്ഷ്യമിട്ടത് യുവതിയെ

കൊല്ലം: വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നീണ്ടകര സ്വദേശി തേജസ് രാജ് (24) ആണ് മരിച്ചത്. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊല്ലം ഉളിയക്കോവിലിൽ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജി(20)നെ തേജസ് രാജ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഫെബിന്റെ പിതാവിനെയും തേജസ് ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിൻ വീട്ടിൽ വച്ച് തന്നെ മരണപ്പെട്ടു. ഇതിനുശേഷമാണ് പ്രതി …

മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത് ഗാനലോകത്തെ പ്രതിഭ

കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. മലയാള സിനിമാ ഗാനരംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.നിരവധി അന്യഭാഷാ ഗാനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബാഹുബലിയിലെ ‘മുകിൽ വർണാ’ എന്ന ഗാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്നാണ്. ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഇളംമഞ്ഞിൻ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയിൽ തീർഥമാടിയ കൃഷ്ണശില, പാലരുവീ നടുവിൽ, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ …

യാത്രക്കാർ നോക്കിനിൽക്കെ മധ്യവയസ്കൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, സംഭവം കാസർകോട് റെയിൽവേ സ്റ്റേഷനിൽ, മരിച്ചത് ഇരിട്ടി സ്വദേശി

കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നോക്കി നിൽക്കെ മധ്യവയസ്കൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയും പൂനെ വിജയ് നഗറിൽ താമസക്കാരനുമായ ജോളി തോമസ്(68) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മംഗളൂരു ഭാഗത്തുനിന്നും നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. ട്രെയിൻ വരുമ്പോൾ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. റെയിൽവേ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് 5.35 ന് …

16-ാം വയസില്‍ റാഗിങിന് ഇരയായി; കണ്ണ് കുത്തികുത്തിപ്പൊട്ടിച്ച് ജീവിതം സ്വയം ഇരുളാക്കി, കാല്‍ നൂറ്റാണ്ടിലധികം ഏകാന്ത ജീവിതം നയിച്ച വെങ്ങാട്ടെ സാവിത്രി യാത്രയായി

കാസര്‍കോട്: 16-ാം വയസില്‍ കോളേജിലെ റാഗിങ്ങിന് ഇരയായി ജീവിതം സ്വയം ഇരുളാക്കിയ വെങ്ങാട്ടെ സാവിത്രി 45-ാം വയസില്‍ വിടവാങ്ങി. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 1990 കളില്‍ സ്‌കൂള്‍ പഠനകാലത്തു മിടുക്കിയായിരുന്നു സാവിത്രി. യുവജനോത്സവങ്ങളില്‍ നൃത്ത ഇനങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിരുന്നു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയത്തോടെ പ്രീഡിഗ്രിക്കു ചേര്‍ന്നു മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയായി. മാനസികമായും ശാരീരികമായും ഉലച്ചുകളഞ്ഞ ആ സംഭവത്തിനു ശേഷം സാവിത്രിയുടെ ജീവിതം മറ്റൊന്നായി. പിന്നെയവള്‍ വീടിനു പുറത്തിറങ്ങിയില്ല. പഠനവും നിര്‍ത്തി. …

18 ഗ്രാം എം.ഡി.എം.എ യുമായി ഷംസീര്‍ പഴയങ്ങാടിയില്‍ പിടിയില്‍

പയ്യന്നൂര്‍: 18 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പഴയങ്ങാടി പൊലീസിന്റെ പിടിയിലായി. പുതിയങ്ങാടി സ്വദേശി മന്നവീട്ടില്‍ ഷംസീറി(30)നെയാണ് എസ്.ഐ കെ. ഷുഹൈലും സംഘവും അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകീട്ട് മാട്ടൂല്‍ സെന്‍ട്രലില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. പ്രൊബേഷന്‍ എസ്.ഐ: മന്‍സൂര്‍, ഡ്രൈവര്‍ ശരത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഗോവിന്ദ പൈ സ്മാരക അവാര്‍ഡ് കെ.വി.കുമാരന്‍ മാസ്റ്റര്‍ക്ക്

കാസര്‍കോട്: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതി, കവിയുടെ പേരില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് പ്രശസ്ത വിവര്‍ത്തക സാഹിത്യകാരന്‍ കെ.വി കുമാരന്‍ മാസ്റ്റര്‍ക്ക്.സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതെന്ന് സമിതി സെക്രട്ടറി ഉമേഷ് എം.സാലിയാന്‍ അറിയിച്ചു. അയ്യായിരം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 23 ന് രാവിലെ 10 മണിക്ക് ഗിളിവിംഡുവില്‍ കവിയുടെ ജന്മവാര്‍ഷിക ദിനാചരണ പരിപാടിയില്‍ കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സോമണ്ണ ബേവിനമറദ സമ്മാനിക്കും. ചടങ്ങ് …

ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ മയക്കുവെടിയേറ്റ കടുവ ചത്തു. ദൗത്യ സംഘത്തിന്റെ ആദ്യ വെടികൊണ്ട് കടുവ മയങ്ങിയില്ല. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൗത്യ സംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥന്റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ചെയ്തു. ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചിരുന്നു. മൂന്നു റൗണ്ട് വെടിവെച്ചപ്പോള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കടുവ ചത്തതായാണ് വിവരം. …

മറ്റു വ്യക്തികളുമായി അശ്ലീല ചാറ്റിങ് നടത്തിയാല്‍ വിവാഹമോചനത്തിന് കാരണമാകും

ഭോപ്പാല്‍: വിവാഹ ശേഷം ഭാര്യയോ ഭര്‍ത്താവോ മറ്റ് വ്യക്തികളുമായി അശ്ലീല സംഭാഷണം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ സംഭവിച്ചാല്‍ വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ മറ്റൊരു പുരുഷനുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചന കേസില്‍ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാഹ ശേഷം ഭാര്യയ്ക്കും ഭര്‍ത്താവിനും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കാം, ചാറ്റ് ചെയ്യാനും …

മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ മാതാവിനെ ബലാത്സംഗം ചെയ്തു; മകളുടെ പരാതിയില്‍ 45 കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ മാതാവിനെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് ഞെട്ടിക്കുന്ന സംഭവം. വയോധികയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.45 വയസുള്ള മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായിരുന്ന 72-കാരിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. മാതാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസില്‍ അറിയിച്ചത്. നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

ഫോര്‍ട്ട് വര്‍ത്തില്‍ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്തു(ടെക്‌സാസ്): ഫോര്‍ട്ട് വര്‍ത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്നു ഫോര്‍ട്ട് വര്‍ത്ത് പരിസരം ആശങ്കയുടെ നിഴലിലാണ്. പുലര്‍ച്ചെ ഏകദേശം 3 മണിയോടെ 4200 ലിസ്ബണ്‍ സ്ട്രീറ്റിന് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വീടുകളിലും കാറുകളിലും വെടിയുണ്ടകളേറ്റ ദ്വാരങ്ങള്‍ കാണാമായിരുന്നു. നടപ്പാതയില്‍ രക്തം പുരണ്ടിരുന്നു. ‘ഞാന്‍ സ്വീകരണമുറിയില്‍ ഇരുന്നു, വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു,’ പ്രദേശവാസിയായ ഓസ്വാള്‍ഡോ ലോപ്പസ് പറഞ്ഞു. വിവരത്തെ തുടര്‍ന്ന് ഫോര്‍ട്ട് …

അപ്പാര്‍ട്ട്‌മെന്റിലെ അഞ്ചാം നിലയില്‍ നിന്ന് വീണ് 13 വയസുകാരന് ദാരുണാന്ത്യം

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് 13 വയസുകാരന്‍ മരിച്ചു. മംഗളൂരു മേരിഹില്ലിലെ മാത അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുദേഷ് ഭണ്ഡാരിയുടെ മകന്‍ സമര്‍ജിത് ഭണ്ഡാരി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജനാലയ്ക്കടുത്തുനിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാരും അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാവൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് സമര്‍ജിത്.