ചെറുവത്തൂര്‍: കാസര്‍കോട് നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്ന ചെറുവത്തൂര്‍ കാരിയില്‍ ദിനേശ് കമ്പനി സമീപം താമസിക്കുന്ന കെഎന്‍ രാമകൃഷ്ണന്‍ (79) അന്തരിച്ചു. സിപിഐ പ്രവര്‍ത്തകനും എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്നു. കാസര്‍കോട് നഗരത്തിലെ മാതൃകാ തൊഴിലാളി എന്ന പൊലീസിന്റെ അംഗീകാര പത്രം ലഭിച്ചിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: ബിന്ദു(ഗവ.നഴ്സിങ് സ്‌കൂള്‍ കാഞ്ഞങ്ങാട്), ബീന(മീന്‍കടവ്), ബിഗി(അങ്കണവാടി തളങ്കര). മരുമക്കള്‍: എ കെ കൃഷ്ണന്‍, കെവി ജയരാജന്‍, സുരേശന്‍. സഹോദരങ്ങള്‍: ടി.എന്‍ ചന്ദ്രമതി, മോഹനന്‍, സുമിത്ര, ബേബി, സുരേശന്‍, പ്രസീന പരേതരായ വിജയന്‍, വസന്ത.








