മദ്യക്കുപ്പിയുമായി സ്റ്റേഷനില്‍; സിഐയുടെ തലയ്ക്ക് കസേരകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു; യൂട്യൂബര്‍ യദു കൃഷ്ണ പിടിയില്‍

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വച്ച് സിഐയെ ആക്രമിച്ച കേസില്‍ യൂട്യൂബര്‍ പിടിയില്‍. കുളപ്പട സ്വദേശി യദു കൃഷ്ണ(22)നെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യക്കുപ്പിയുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഇതറിഞ്ഞ് എത്തിയതായിരുന്നു സിഐ. തന്നെ പിടികൂടുമെന്നറിഞ്ഞതോടെ
സിഐയുടെ തല കസേരകൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു യുവാവ്. ഉടന്‍ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ തലയ്ക്ക് ആറോളം തുന്നലുണ്ട്. നിലവില്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന യദുകൃഷ്ണന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സമാനമായി ചില കടകളിലും പരിസരപ്രദേശങ്ങളിലും യദു പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സ് ഉള്ളയാളാണ് യദു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page