ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; ടെമ്പോ ട്രാവലിനടിയിൽ പെട്ട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടെമ്പോ ട്രാവലർ ദേഹത്ത് കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്പൂരി കുമ്പിച്ചൽ കടവ് പാലത്തിൽ ആണ് സംഭവം. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകൾ ഋതു വേദയായാണ് മരിച്ചത്. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൂന്ന് കുടുംബങ്ങൾ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങി നിൽക്കുന്നതിനിടെ, വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അനുപ്രസാദിൻ്റെ ടെമ്പോ ട്രാവലറാണ് കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങിയത്. കുട്ടിക്ക് പുറമേ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ നെയ്യാർ ഡാം പൊലീസ് കേസ് എടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page