അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയക്കെതിരെയും വനിതാ എസ്‌ഐക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് ഈ നിര്‍ണായക നിര്‍ദേശം നല്‍കിയത്. വനിതാ സെല്ലില്‍ വെച്ച് തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, സ്റ്റേഷന്‍ രേഖയില്‍ നിര്‍ബന്ധിച്ച് മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നുമാണ് അന്‍സിബയുടെ പരാതി. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെയായിരുന്നു അന്‍സിബയുടെ പരാതി നല്‍കിയത്. ഈ വിഷയത്തില്‍ അന്‍സിബ മുന്‍പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച തൃക്കാക്കര എ.സി.പി, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളിക്കളയുകയായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് അന്‍സിബ ഹസ്സന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page