ചുഴലിക്കാറ്റ്; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര പറന്നുപോയി; സ്കൂളിന് ഇന്ന് അവധി

കാസർകോട്: കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. അപകടകരമായ രീതിയിൽ മേൽക്കൂരയുടെ ഭാഗങ്ങൾ കുടുങ്ങി നിൽക്കുന്നതിനെ തുടർന്ന് തൊട്ടടുത്തുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വ്യാപകമായ നാശം സംഭവിച്ചതിനാൽ ചൊവ്വാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു. വിവരത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് മടക്കരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തട്ടി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളം തകര്‍ന്ന് എന്‍ജിനും വലയും ഉള്‍പ്പടെ നഷ്ടപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page