ബേവിഞ്ച സ്വദേശി അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: ബേവിഞ്ച സ്വദേശിയെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവളയിലെ ഇബ്രാഹിം ബരിയട്ട(62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 20 വര്‍ഷത്തിലേറെയായി ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു ഇബ്രാഹിം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നിരുന്നു. വിസിറ്റിങ് വിസയില്‍ അജ്മാനില്‍ ഇബ്രാഹിമിനൊപ്പമുണ്ടായിരുന്ന ഭാര്യ ഹാജിറ കഴിഞ്ഞമാസമാണ് നാട്ടില്‍ വന്നത്. പരേതരായ അബ്ദുല്ല കുഞ്ഞി ബരിയട്ടയുടെയും ആസ്യമ്മയുടെയും മകനാണ്. മക്കള്‍: ഇര്‍ഫാന, ഇര്‍ഷാന, റിസ്വാന. മരുമക്കള്‍: ഉനൈസ്(കട്ടക്കാല്‍), നാജിയാന്‍(പുച്ചക്കാട്), സൈഫുദ്ദീന്‍(ചൗക്കി). സഹോദരങ്ങള്‍: നഫീസ, ഷാഫി ഹാജി, ബഷീര്‍, റുഖിയ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ബിഫാത്തിമ്മ, കദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page