പ്രകാശന്‍ കുട്ടമത്ത് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു

ചെറുവത്തൂര്‍: ക്യാമറാമാന്‍ പ്രകാശന്‍ കുട്ടമത്ത് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. ചെറുവത്തൂര്‍ പ്രസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. സുധീരന്‍ മയ്യിച്ച അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍ മുഖ്യാതിഥിയായി. പ്രകാശന്റെ ഫോട്ടോ പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അനാച്ഛാദനം ചെയ്തു. വികാസ് പാലേരി അനുസ്മരണ ഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, കാസര്‍കോട് ഡി.സി.സി ട്രഷറര്‍ ഡോ.കെ.വി ശശിധരന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ടി. കെ. സി അബ്ദുല്‍ ഖാദര്‍ ഹാജി, സി.നെറ്റ് ചാനല്‍ മാനേജര്‍ സന്തോഷ് പുതുക്കുന്ന്, ശില്‍പി രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, വിജിന്‍ദാസ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് പ്രസംഗിച്ചു. സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രകാശന്‍ മാണിയാട്ട് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page