ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. കര്‍ണാടകയില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം പരിപാടിയില്‍ പങ്കെടുത്തില്ല. ഹോട്ടലില്‍ തന്നെ കഴിഞ്ഞ അമിത് ഷായ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അമിത് ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഹുബ്ബള്ളിയിലെ ഗബ്ബൂരിലുള്ള കെഎല്‍ഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗലു മൂരുസാവിര്‍മഠ് മെഡിക്കല്‍ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും കെഎല്‍ഇ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു അമിത് ഷാ എത്തിയത്. ഡല്‍ഹിയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ക്യാമ്പസ് സന്ദര്‍ശിച്ചതായി പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഛര്‍ദ്ദി കാരണം അദ്ദേഹത്തിന് അല്പം ക്ഷീണമുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കിയത്. ഡോക്‌ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.








