കാസര്‍കോട്: വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 1.718 കിലോ കഞ്ചാവുമായി തൊഴിലുറപ്പുതൊഴിലാളിയായ യുവതി അറസ്റ്റില്‍. പനത്തടി പുത്തൂരടുക്കത്തെ പിസി മീനാക്ഷി(47) ആണ് എക്‌സൈസിന്റെ പിടിയിലായത്. കാസര്‍കോട് ഇ ഐ ആന്റ് ഐബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ എക്‌സൈസ് യുവതിയുടെ വീട്ടിലെത്തിയത്. പരിശോധനയില്‍ കിടപ്പുമുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അതേസമയം കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നു എന്നത് വ്യക്തമായിട്ടില്ല. നാട്ടില്‍ വില്‍പനക്കെത്തിച്ചതാണെന്ന് സംശയിക്കുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റുചെയ്തു. എക്‌സൈസ് എന്‍ ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തില്‍ ഐബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം വി സുധീന്ദ്രന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ രവീന്ദ്രന്‍ എംകെ, മുഹമ്മദ് കബീര്‍ ബി എസ്, എക്‌സൈസ് എന്‍ ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്വാഡിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സികെവി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ എംഎം പ്രസാദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി റീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെവി അനീഷ്, എ വി പ്രശാന്ത് കുമാര്‍, പി ശൈലേഷ് കുമാര്‍എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.







